ശ്രേയസ് കൊളഗപ്പാറ യൂണിറ്റിലെ സ്നേഹ,സൂര്യ സ്വാശ്രയ സംഘങ്ങളുടെ ഏരിയ സംഗമവും ജനപ്രതിനിധികൾക്ക് സ്വീകരണവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.അഭിന മനോജ് അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.സുൽത്താൻ ബത്തേരി നഗരസഭ കൗൺസിലർ ഷേർലി കൃഷ്ണൻ,മീനങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പർ പൈതൽ,ശതാബ്ദി നിറവിലെത്തിയ മറിയാമ്മ അമ്മച്ചി,ഹരിതകർമ്മ സേന വളണ്ടിയർ ഷീജ സാലു എന്നിവരെ ആദരിച്ചു.സംഘം സെക്രട്ടറിമാർ വാർഷിക റിപ്പോർട്ടുകൾ അവതരിപ്പിച്ചു.സോഫി ഷിജു,ഷാജി ടി.പി.,ലീല ഉണ്ണികൃഷ്ണൻ,ലിസി ജോയി എന്നിവർ സംസാരിച്ചു.വിവിധ കലാപരിപാടികൾക്ക് ശേഷം സ്നേഹ വിരുന്നോടെ പരിപാടികൾ സമാപിച്ചു.

പി.എസ്.സി അഭിമുഖം
ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ – ഗണിതം ( മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍ 599/2024 ) തസ്തികയിലേക്കുള്ള അഭിമുഖം ജനുവരി 21 നാളെ മുതല്‍ 23 വരെ വയനാട് ജില്ലാ പി.എസ്.സി







