പ്രധാന്‍മന്ത്രി ശ്രം യോഗി മന്‍ധന്‍ യോജന പദ്ധതിയിലേക്ക് അസംഘടിത തൊഴിലാളികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. റിക്ഷാ ജോലിക്കാര്‍, സ്ട്രീറ്റ് വെണ്ടര്‍മാര്‍, വീട്ടുജോലിക്കാര്‍, വീട്ടുപകരണങ്ങള്‍ നടന്നു വില്‍ക്കുന്നവര്‍, ഉച്ചഭക്ഷണ- കര്‍ഷക- നിര്‍മ്മാണ- ബീഡി-കൈത്തറി- തുകല്‍, തൊഴിലാളികള്‍, ഓഡിയോ-വീഡിയോ ജീവനക്കാര്‍ എന്നിവര്‍ക്കും സമാനമായ മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷകര്‍ 18 നും 40 നും ഇടയില്‍ പ്രായമുള്ള അസംഘടിത തൊഴിലാളിയാകണം. സംഘടിത മേഖലയില്‍ (ഇ.പി.എഫ്/ എന്‍.പി.എസ്/എസ്.എസ്.ഐ.സി) അംഗത്വം ഉള്ളവരും ആദായ നികുതി ദാതാക്കളും അര്‍ഹരല്ല. ഇത് സ്വമേധയാ ഉള്ള ഒരു പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയാണ്. 60 വയസ്സ് പൂര്‍ത്തിയാക്കിയ ഗുണഭോക്തതാവിന് പ്രതിമാസം 3000 രുപ പെന്‍ഷനും ഗുണഭോക്താവ് മരണപ്പെടുന്ന സാഹചര്യത്തില്‍ ജീവിത പങ്കാളിക്ക് ഫാമിലി പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കും. അപേക്ഷകര്‍ക്ക് കോമണ്‍ സര്‍വ്വീസ് സെന്റര്‍ മുഖേനെ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 7217636733 -കോമണ്‍ സര്‍വ്വീസ് സെന്റര്‍, വയനാട് കോര്‍ഡിനേറ്റര്‍, 8547655684 (കല്‍പ്പറ്റ അസിസ്റ്റന്റ് ലേബര്‍ ഓഫീസ്), 8547655686 (മാനന്തവാടി അസിസ്റ്റന്റ് ലേബര്‍ ഓഫീസ്), 8547655690 (സുല്‍ത്താന്‍ ബത്തേരി അസിസ്റ്റന്റ് ലേബര്‍ ഓഫീസ്), 04936 203905 (ജില്ലാ ലേബര്‍ ഓഫീസ് വയനാട്)

പി.എസ്.സി അഭിമുഖം
ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ – ഗണിതം ( മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍ 599/2024 ) തസ്തികയിലേക്കുള്ള അഭിമുഖം ജനുവരി 21 നാളെ മുതല്‍ 23 വരെ വയനാട് ജില്ലാ പി.എസ്.സി







