പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജില്ലാതല ഉദ്ഘാടനം

പോളിയോ രഹിത സമൂഹം സാക്ഷാത്കരിക്കുകയെന്ന ലക്ഷ്യത്തോടെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ നഗരസഭാ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമതിയംഗം അഡ്വ. എ.പി മുസ്തഫ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. പോളിയോ വാക്സിൻ രോഗ പ്രതിരോധത്തിന്റെ പ്രാധാന്യവും വാക്സിനേഷൻ സമയത്ത് രക്ഷിതാക്കൾ പാലിക്കേണ്ട മുൻകരുതലുകളും വിശദീകരിച്ച് ആരോഗ്യ പ്രവർത്തകർക്കായി ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.

തുള്ളിമരുന്ന് വിതരണം നടത്തുന്നതിന് ജില്ലയില്‍ 956 പള്‍സ് പോളിയോ ബൂത്തുകളാണ് സജ്ജീകരിച്ചത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍, അങ്കണവാടികള്‍, സബ് സെന്ററുകള്‍ എന്നിവിടങ്ങളിലായിരുന്നു ബൂത്തുകള്‍ പ്രവര്‍ത്തിച്ചത്.
ബസ് സ്റ്റാന്‍ഡുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മാളുകള്‍, ബസാര്‍ തുടങ്ങി ആളുകള്‍ കൂടുതലായി എത്തുന്ന 22 കേന്ദ്രങ്ങളിലായി ട്രാന്‍സിറ്റ് ബൂത്തുകളും ക്രമീകരിച്ചു. വാക്‌സിനേഷനായി എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലെയും ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലെ കുട്ടികള്‍ക്കായി മൊബൈല്‍ ടീമുകളും പ്രവര്‍ത്തിച്ചു. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ പോളിയോ ബൂത്തുകളിലൂടെ വാക്‌സിന്‍ വിതരണം നടത്തി.
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ നടന്ന പള്‍സ് പോളിയോ ജില്ലാതല ഉദ്ഘാടനത്തിൽ
കൽപ്പറ്റ ഗവ ആശുപത്രി റസിഡന്റ് മെഡിക്കൽ ഓഫീസർ ഡോ. ശുഭ അധ്യക്ഷയായി. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ടി. മോഹൻദാസ്‌, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ സമീഹ സൈതലവി, സ്റ്റേറ്റ് ഹെൽത്ത്‌ സിസ്റ്റം റിസോർസ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജിതേഷ്, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. ജെറിൻ എസ് ജെറോഡ്, സ്റ്റേറ്റ് സ്റ്റോർ വെരിഫിക്കേഷൻ ഓഫീസർ വി.പി മുസ്‌തഫ, ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ കെ.എം മുസ്തഫ, ലയൺസ്‌ പ്രസിഡന്റ്‌ ഡോ. റോജർ സെബാസ്റ്റ്യൻ, ഐ.എം.എ സെക്രട്ടറി ഡോ. സ്മിത വിജയൻ എന്നിവർ സംസാരിച്ചു. ഫ്രാൻസിസ്‌ ആലുക്കാസ്‌ ജ്വല്ലറി കുഞ്ഞുങ്ങൾക്ക് ഉപഹാരങ്ങൾ നൽകി. മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളെജിലെ വിദ്യാര്‍ഥികള്‍ ഫ്ലാഷ് മോബ്‌ അവതരിപ്പിച്ചു.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പീച്ചങ്കോട് ബേക്കറി, പീച്ചങ്കോട് പമ്പ്, തരുവണ ഏഴാംമൈൽ, പരിയാരമുക്ക് പ്രദേശങ്ങളിൽ നാളെ (ഫെബ്രുവരി 21) രാവിലെ 8.30 മുതൽ 5.30 pm വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

ദർഘാസ് ക്ഷണിച്ചു.

മാനന്തവാടി: വയനാട് ഗവർമെൻ്റ് മെഡിക്കൽ കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിലുള്ള എ.സി കൾ അടുത്ത ഒരു വർഷത്തേക്ക് അറ്റകുറ്റ പണികൾ (കൺസ്യൂമബിൾസ് ഉൾപ്പെടെ) നടത്തുന്നതിന് ദർഘാസുകൾ ക്ഷണിക്കുന്നു. നിലവിലുള്ള എ.സി സംബന്ധിച്ച ഡീറ്റെയിൽസ് സൈറ്റ് പരിശോധിച്ച്

‘ഞാൻ രജിസ്റ്റര്‍ മാര്യേജ് ചെയ്യാൻ പോവുകയാണ്’; വിവാഹ തീയതി പങ്കുവെച്ച്‌ വേടൻ

തിരുവനന്തപുരം : റാപ്പർ വേടൻ വിവാഹതിനാകാൻ ഒരുങ്ങുന്നു. യുവ എഴുത്തുകാരി നവമി ലതയാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. പൊതുവേദികളില്‍ വേടനൊപ്പം നവമി ലതയും എത്താറുണ്ട്. ഫെബ്രുവരി 24ാം തീയതി തൃശൂരില്‍ വെച്ചാണ്

ക്വട്ടേഷൻ ക്ഷണിച്ചു.

ജില്ലയിലെ വിവിധ കോടതികളിലായി സ്ഥാപിച്ചിട്ടുള്ള 83 ലേസർ പ്രിന്ററുകളിലെ ഒരു വർഷത്തെ അറ്റക്കുറ്റ പണികൾ ഏറ്റെടുത്ത ചെയ്യുന്നതിനായി അംഗീകൃത വിതരണക്കാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മാർച്ച്‌ രണ്ട് വൈകിട്ട് മൂന്നിനകം ലഭ്യമാക്കണം. ഫോൺ

വാഹന ലേലം

ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം പിടിച്ചെടുത്ത 25 വാഹനങ്ങള്‍ ഫെബ്രുവരി 20 ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ ഇ- ലേലം ചെയ്യും. താത്പര്യമുള്ളവര്‍ www.mstcecommerce.com

ദര്‍ഘാസ് ക്ഷണിച്ചു

മാനന്തവാടി ജില്ലാ ആശുപത്രിയിലെ നിലവിലുളള എ.സികളുടെ അറ്റകുറ്റപ്രവൃത്തികള്‍ ഒരു വര്‍ഷത്തേക്ക് നടത്തുന്നതിന് (കണ്‍സ്യൂമബിള്‍സ് ഉള്‍പ്പെടെ) അംഗീകൃത സ്ഥാപനങ്ങള്‍, വ്യക്തികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഫെബ്രുവരി 27 ന് വൈകിട്ട് അഞ്ചിനകം നല്‍കണം. ഫോണ്‍-04935

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.