പോളിയോ നിർമ്മാർജന പരിപാടിയുടെ ഭാഗമായി 5 വയസ്സ് വരെയുള്ള കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകൽ ജില്ലയിൽ വിജയകരമായി പൂർത്തിയായി. ബൂത്തുകളിൽ 47,819 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി. ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളായ 467 കുട്ടികൾക്കും യാത്രക്കാരായ 2,306 കുട്ടികൾക്കും തുള്ളിമരുന്ന് ലഭിച്ചു. ആകെ 50,592 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി.
ജില്ലയിൽ ലക്ഷ്യമിട്ടിരുന്ന 58,050 കുട്ടികളിൽ 87 ശതമാനം കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകാൻ സാധിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
ബൂത്തിൽ എത്താൻ സാധിക്കാത്ത കുട്ടികൾക്ക് ഒക്‌ടോബർ 13, 14, 15 തീയതികളിൽ ആരോഗ്യപ്രവർത്തകർ വീടുവീടാന്തരം സന്ദർശിച്ച് പോളിയോ തുള്ളിമരുന്ന് നൽകും.

തപാല്‍ ജീവനക്കാരെ ആദരിച്ചു.
മീനങ്ങാടി: ദേശീയ തപാല്‍ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരെ ആദരിച്ചു. മധുരപലഹാരങ്ങളും പൂച്ചെണ്ടുകളും ആശംസാകാര്‍ഡുകളുമായി തപാല്‍ ഓഫീസിലെത്തിയ കേഡറ്റുകളെ പോസ്റ്റ്