സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്. ബംഗാൾ ഉൾക്കടലിന് മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായിട്ടാണ് മഴ ശക്തമാകുന്നത്. വ്യാഴാഴ്ച്ച വരെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയ്‌ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യത കൂടിയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഉള്ളി അരിയുമ്പോള്‍ ഇനി കരയില്ല; പുതിയ ട്രിക്കുമായി ശാസ്ത്രജ്ഞര്‍
നമ്മുടെയൊക്കെ ഭക്ഷണത്തില്‍ ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത ഒന്നാണ് ഉള്ളി. കറികളുടെ സ്വാദ് കൂട്ടാന്‍ ഏറെ കഴിവുള്ള ഉള്ളിയെ നമ്മള്‍ എന്തെങ്കിലും കാരണം കൊണ്ട് അതിനെ വെറുക്കുന്നുണ്ടെങ്കില്‍ അത് ഉള്ളി അരിയുമ്പോഴുള്ള നീറ്റലിനെ ഓര്‍ത്തിട്ടാവും. പലപ്പോഴും