നമ്മുടെയൊക്കെ ഭക്ഷണത്തില്‍ ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത ഒന്നാണ് ഉള്ളി. കറികളുടെ സ്വാദ് കൂട്ടാന്‍ ഏറെ കഴിവുള്ള ഉള്ളിയെ നമ്മള്‍ എന്തെങ്കിലും കാരണം കൊണ്ട് അതിനെ വെറുക്കുന്നുണ്ടെങ്കില്‍ അത് ഉള്ളി അരിയുമ്പോഴുള്ള നീറ്റലിനെ ഓര്‍ത്തിട്ടാവും. പലപ്പോഴും നമ്മളെ കാരണങ്ങളില്ലാതെ കരയിക്കുന്ന ഈ ഉള്ളിയെ കരയാതെ എങ്ങനെ മുറിക്കാമെന്ന് നോക്കിയാലോ ?
ഉള്ളി മുറിക്കുമ്പോള്‍ കരയാതിരിക്കാനുള്ള വഴികള്‍
മൂര്‍ച്ചയുള്ള കത്തി
മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് ഉള്ളി അരിഞ്ഞാല്‍ കണ്ണ് എരിയുന്നത് കുറയ്ക്കാം. ഇത് കേള്‍ക്കുമ്പോള്‍ കുറച്ച് ആശ്ചര്യം തോന്നുമെങ്കിലും സംഭവം സത്യമാണ്. കത്തി വൃത്തിയായും മൂര്‍ച്ച കൂട്ടി വെക്കുന്നതിലൂടെയും നിങ്ങള്‍ക്ക് ഉള്ളി അരിയുമ്പോഴുള്ള കരച്ചില്‍ ഒഴിവാക്കാന്‍ കഴിയും. വേഗത്തില്‍ അരിയുന്നതിന് പകരം അവയെ പതിയെ ഒരേ പാറ്റേണില്‍ അരിയുന്നതും നിങ്ങളെ കരയുന്നതില്‍ നിന്ന് അകറ്റി നിര്‍ത്തും. ഇതിന് പുറമേ നല്ല വായു സഞ്ചാരമുള്ള സ്ഥലവും നിങ്ങള്‍ക്ക് ഉള്ളി അരിയാന്‍ തിരഞ്ഞെടുക്കാവുന്നതാണ്.
ഉളളി തണുപ്പിക്കാം
ഉള്ളി അരിയുന്നതിന് മുന്‍പ് ഏകദേശം 30 മിനിറ്റ് ഫ്രീസറില്‍ വയ്ക്കുക. കാരണം തണുത്തിരിക്കുമ്പോള്‍ രാസ പ്രവര്‍ത്തനത്തിന് കാരണമാകുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനം മന്ദഗതിയിലാക്കും.
നാരങ്ങാനീര് അല്ലെങ്കില്‍ വിനാഗിരി പ്രയോഗം
കട്ടിംഗ് ബോര്‍ഡില്‍ ഒരു തുള്ളി നാരങ്ങാനീരോ വിനാഗിരിയോ പുരട്ടിയ ശേഷം അരിഞ്ഞാല്‍ കട്ടിംഗ് ബോര്‍ഡിലെ പിഎച്ച് മാറ്റാന്‍ കഴിയും. ഇത് എന്‍സൈം പ്രവര്‍ത്തനത്തെ തടസപ്പെടുത്തുകയും ഉളളിയുടെ പ്രതിപ്രവര്‍ത്തനം കുറയ്ക്കുകയും ചെയ്യും.
വെള്ളത്തിനടയില്‍ വെച്ച് മുറിക്കുക
ബുദ്ധിമുട്ടാണെന്ന് തോന്നുമെങ്കിലും വെള്ളത്തിനടിയില്‍ വെച്ച് ഉള്ളി മുറിക്കുന്നത് നിങ്ങളെ കരയുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കും. ഇത് വളരെ ശ്രദ്ധയോടെ ചെയ്യേണ്ട പ്രവൃത്തിയാണ്. അതേസമയം, എണ്ണയില്‍ ഇടുന്നതിന് മുന്‍പ് ഇതിലെ വെള്ളം പോയെന്ന് ഉറപ്പാക്കുകയും വേണം ഇല്ലെങ്കില്‍ പൊട്ടിത്തെറി ഉണ്ടായേക്കാം.