ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 25 മുതല്‍ ജനുവരി ഒന്ന് വരെ സംഘടിപ്പിക്കുന്ന നടവയല്‍ ഫെസ്റ്റില്‍ വ്യാവസായിക ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നു. സെന്റ് തോമസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന മേളയില്‍ ജില്ലയിലെ എം.എസ്.എം.ഇ സംരംഭകരുടെ തനത് ഉല്‍പന്നങ്ങളുടെ പ്രദര്‍ശന-വിപണനത്തിന് വ്യവസായിക പവലിയന്‍ സജ്ജമാക്കുന്നു. ജില്ലയില്‍ ആരംഭിച്ചിട്ടുള്ള ഇയര്‍ ഓഫ് എന്റര്‍പ്രൊസസ് സംരംഭങ്ങള്‍ക്കാണ് മുന്‍ഗണന. പ്രദര്‍ശന നഗരിയില്‍ സജ്ജമാക്കുന്ന സ്റ്റാളുകളില്‍ ഹരിതമാനദണ്ഡങ്ങള്‍ പാലിക്കണം. സ്റ്റാള്‍ ആവശ്യമുള്ളവര്‍ ഡിസംബര്‍ 15 ന് വൈകിട്ട് അഞ്ചിനകം ജില്ലാ വ്യവസായ കേന്ദ്രത്തിലോ, താലൂക്ക് വ്യവസായ ഓഫീസുകളിലോ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസ് (7034610933), വൈത്തിരി താലൂക്ക് വ്യവസായ ഓഫീസ് (9846363992), ജില്ലാ വ്യവസായ കേന്ദ്രങ്ങളില്‍ (04936 202485) ബന്ധപ്പെടാം.

അമ്മയ്ക്ക് മുൻപിൽ പോലും ഞാൻ കരയാറില്ല, എല്ലാം ഉള്ളിലടക്കി വെക്കുന്ന മോശം ശീലമുണ്ട്: ഭാവന
ജീവിതത്തിലെ പ്രശ്‌നങ്ങളെയും അസ്വസ്ഥതകളെയും എങ്ങനെയാണ് നേരിടാറുള്ളതെന്ന് തുറന്നുപറയുകയാണ് നടി ഭാവന. ഒന്നും ആരോടും തുറന്നു പറയാത്ത സ്വഭാവമാണ് തന്റേതെന്ന് ഭാവന പറയുന്നു. ഏറ്റവും അടുത്ത ആളുകൾക്ക് മുൻപിൽ പോലും കരയാറില്ലെന്നും താൻ നേരിടുന്ന പ്രശ്‌നങ്ങൾ







