വയനാട്ടുകാർക്ക് അഭിമാനമായി തുടർ സീസണുകളിലും മുംബൈ ഇന്ത്യൻസ് ടീമിൽ ഇടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം സജന സജീവന് ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൻ്റെ ഉപഹാരം റിട്ട. ഡി.ജി.പി ഋഷിരാജ് സിംഗ് ഐ.പി.എസ് നൽകി.
സ്കൂൾ മാനേജർ സി കെ സമീർ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ജോയിൻ്റ് സെക്രട്ടറി വി മുഹമ്മദ് ശരീഫ്,
പി ടി എ പ്രസിഡന്റ് ഡോ. ഷാജി വട്ടോളിപ്പുരക്കൽ, മദർ പി ടി എ പ്രസിഡന്റ് ഷഹല ഷെറിൻ, ഹെവൻസ് പ്രീ സ്കൂൾ പി ടി എ പ്രസിഡന്റ് ഹാവിർ സലീം, സ്റ്റാഫ് കൗൺസിൽ അംഗം എ അലീന, ഹെഡ് ബോയ് സി എം മുഹമ്മദ് സഫീർ, ഹെഡ് ഗേൾ നേഹ ഫാത്തിമ എന്നിവർ സംസാരിച്ചു.
പ്രിൻസിപ്പൽ ജാസ്. എം എ സ്വാഗതവും വൈസ് പ്രിൻസിപ്പൽ ഒ. അഷ്‌റഫ് നന്ദിയും പറഞ്ഞു.

അമ്മയ്ക്ക് മുൻപിൽ പോലും ഞാൻ കരയാറില്ല, എല്ലാം ഉള്ളിലടക്കി വെക്കുന്ന മോശം ശീലമുണ്ട്: ഭാവന
ജീവിതത്തിലെ പ്രശ്‌നങ്ങളെയും അസ്വസ്ഥതകളെയും എങ്ങനെയാണ് നേരിടാറുള്ളതെന്ന് തുറന്നുപറയുകയാണ് നടി ഭാവന. ഒന്നും ആരോടും തുറന്നു പറയാത്ത സ്വഭാവമാണ് തന്റേതെന്ന് ഭാവന പറയുന്നു. ഏറ്റവും അടുത്ത ആളുകൾക്ക് മുൻപിൽ പോലും കരയാറില്ലെന്നും താൻ നേരിടുന്ന പ്രശ്‌നങ്ങൾ







