തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് എന്യൂമറേഷന്‍ ഫോമുകള്‍ പൂരിപ്പിക്കാന്‍ (നവംബര്‍ 29, 30) ജില്ലയിലെ എല്ലാ വില്ലേജുകളിലും രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. എസ്.ഐ.ആർ എന്യൂമറേഷന്‍ ഫോമുകള്‍ പൂരിപ്പിക്കാത്ത മുഴുവന്‍ വോട്ടര്‍മാരും അവസരം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഡിസംബർ നാലിന് എസ്.ഐ.ആർ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും. പൊതുജനങ്ങളുടെ സംശയങ്ങള്‍ പരിഹരിക്കാന്‍ കളക്ടറേറ്റില്‍ ഹെല്‍പ് ഡെസ്‌കും പ്രവര്‍ത്തിക്കുന്നുണ്ട്. രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെ 04936 282198 നമ്പറില്‍ വിളിച്ച് എസ്.ഐ.ആറുമായി ബന്ധപ്പെട്ട സംശയങ്ങള്‍ നിവാരണം ചെയ്യാം.

വാട്‌സ്ആപ്പിൽ അക്കൗണ്ട് ഇല്ലേ? എങ്കിൽ ഗസ്റ്റ് ചാറ്റ് ചെയ്താലോ? പുത്തൻ അപ്പ്‌ഡേറ്റ് ഇങ്ങനെ
വാട്‌സ്ആപ്പ് എപ്പോഴും പുതുമകളുമായി യൂസർമാരെ ഞെട്ടിക്കാറുണ്ട്. വ്യത്യസ്തമായ അപ്പ്‌ഡേറ്റുകൾ കൊണ്ട് ഉപയോക്താക്കളെ എന്നും ചേർത്തു നിർത്തുന്ന വാട്‌സ്ആപ്പ് ഇപ്പോൾ പല പരീക്ഷണങ്ങളും നടത്തിവരികയാണ്. യൂസർ നെയിം അടിസ്ഥാനമാക്കിയ നമ്മുടെ ഫോൺ നമ്പറുകൾ ആർക്കും മനസിലാക്കാൻ







