പട്ടികജാതി യുവജന ഗ്രൂപ്പുകൾക്ക് വാദ്യോപകരണങ്ങൾ വാങ്ങി നൽകുന്നതിനുള്ള ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം വാദ്യോപകരണങ്ങൾ വിതരണം ചെയ്യാൻ തയ്യാറുള്ളവരിൽ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ചെണ്ട, ഇലത്താളം, ദുമ്പട്ട്, ജോട്മറ, ജമ്പ, തകിൽ, മരം, റിഥം ബോര്‍ഡ്, വടിചിലമ്പ്, കൊമ്പ്, കുഴൽ, ചെണ്ടക്കോൽ, തമ്പോലം ട്യൂണര്‍, പറച്ചെണ്ട, തുടി, ചിലമ്പ്, ഇടങ്ങാൾ മേളചെണ്ട എന്നിവയാണ് ആവശ്യം. ടെണ്ടറുകൾ ഒക്ടോബര്‍ 24നകം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമര്‍പ്പിക്കണം. ഫോൺ – 0493 203824

വെറ്ററിനറി ഡോക്ടര്‍ നിയമനം
മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. വെറ്ററിനറി ബിരുദവും കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും തിരിച്ചറിയൽ