ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളുടെ പരിസരങ്ങളിൽ സൂക്ഷിച്ചിട്ടുള്ളതും അവകാശികളില്ലാത്തതുമായ 31 വാഹനങ്ങൾ ലേലം ചെയ്യുന്നു. പനമരം, വെള്ളമുണ്ട, മേപ്പാടി, സുൽത്താൻ ബത്തേരി, അമ്പലവയൽ, കേണിച്ചിറ സ്റ്റേഷനുകളിലുള്ള ടിപ്പര്‍, മിനിലോറി, പിക്കപ്പ്, മോട്ടോര്‍ സൈക്കിളുകൾ, സ്കൂട്ടറുകൾ, ഗുഡ്സ് വാഹനം എന്നിവയാണ് ലേലം ചെയ്യുന്നത്. പൊതുമേഖലാ സ്ഥാപനമായ എം.എസ്.ടി.സിയുടെ വെബ്സൈറ്റായ www.mstcecommerce.com മുഖേന ഒക്ടോബര്‍ 18ന് രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ ഓൺലൈനായി ലേലത്തിൽ പങ്കെടുക്കാം. ലേലത്തിന് മുമ്പുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ അതത് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാരുടെ അനുമതിയോടെ ആവശ്യമെങ്കിൽ വാഹനം പരിശോധിക്കാം.

വെറ്ററിനറി ഡോക്ടര്‍ നിയമനം
മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. വെറ്ററിനറി ബിരുദവും കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും തിരിച്ചറിയൽ