മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ബഡ്സ് റിഹാബിലിറ്റേഷൻ ആന്റ് ഫെസിലിറ്റേഷൻ സെന്ററിൽ സ്പീച്ച് തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ആര്‍.സി.ഐ രജിസ്ട്രേഷനോടുകൂടിയ ബി.എ.എസ്.എൽ.പി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിജ്ഞാന കേരളം ജോബ് സ്റ്റേഷൻ ഡി.ബ്ല്യു.എം.എസ് പോര്‍ട്ടലിൽ രജിസ്റ്റര്‍ ചെയ്തവര്‍ക്കും മാനന്തവാടി പഞ്ചായത്തിൽ സ്ഥിരതാമസമുള്ളവര്‍ക്കും മുൻഗണന ലഭിക്കും. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 22 രാവിലെ 10ന് അസ്സൽ രേഖകൾ സഹിതം മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. ഫോൺ – 8086311616, 9188959880

വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളില്‍
നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. കല്‍പറ്റ നിയമസഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ എസ് കെ എം ജെ ഹൈസ്‌കൂളിലും സുല്‍ത്താന്‍ ബത്തേരിയിലെ വോട്ടെണ്ണല്‍ സെന്റ് മേരീസ് കോളേജിലും മാനന്തവാടി നിയമസഭ മണ്ഡലത്തിലേത്







