കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷനു കീഴില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ പേരാറ്റകുന്ന്, എച്ചോം, എച്ചോം ബാങ്ക് പരിസരം, വിളമ്പുകണ്ടം, വാറുമ്മൽ കടവ്, ബദിരൂർകുന്ന്, മലങ്കര, നാരങ്ങാമൂല, ചെറുമല, മരവയൽ, കാരകുന്ന്, വെണ്ണിയോട് ഭാഗങ്ങളിൽ നാളെ (ഒക്ടോബര്‍ 15) രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി തടസ്സം നേരിടുമെന്ന് കമ്പളക്കാട് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
സ്പേസർ വർക്കും പുതിയ ട്രാൻസ്‌ഫോർമർ നിർമ്മാണ പ്രവർത്തികളും നടക്കുന്നതിനാൽ പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാണ്ടംകോഡ് കുരുക്ഷേത്ര വായനശാല ഭാഗം, പടിഞ്ഞാറത്തറ വില്ലേജ് ഓഫീസ് താഴെ ഭാഗം, വൈശാലി, മടത്തുംപാറ, എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ (ഒക്ടോബര്‍ – 15) പൂർണമായോ ഭാഗികമായോ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങുമെന്ന് പടിഞ്ഞാറത്തറ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (ഒക്ടോബര്‍ 15) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ മൂളിത്തോട് – വാളേരി റോഡ് ഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടും.
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ നാളെ (ഒക്ടോബര്‍ 15) രാവിലെ 8:30 മണി മുതൽ ഉച്ചയ്ക്ക് 2 വരെ കേളമംഗലം, പൂതാടി സ്കൂൾ, മാങ്ങോട് ചർച്ച് ട്രാൻസ്ഫോർമറിലും ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 5 വരെ താഴത്തങ്ങാടി ട്രാൻസ്ഫോർമറിലും വൈദ്യുതി മുടങ്ങും.