ചീരാൽ :ചീരാൽ ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ 3.9 കോടി രൂപ മുടക്കി കിഫ്ബി പദ്ധതി വഴി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ നിർമ്മാണം അനിശ്ചിതമായി നീണ്ടുപോകുന്നതിനെതിരെ ചീരാൽ ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ പാർലമെൻ്റ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. സ്കൂൾ പാർലമെൻ്റ് ചെയർപേഴ്സൺ ആയിഷ സയാൻ, സ്കൂൾ ലീഡർ നേയ ലഷീൻ, അന്ന മരിയ ബിനു എന്നിവർ നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ കെ
ദിനേശൻ, പി.ടി.എ പ്രസിഡണ്ട് എം.എ സുരേഷ്, പി.ടി.എ വൈസ് – പ്രസിഡണ്ട് തോമസ് പുല വേലിൽ,സ്റ്റാഫ് സെക്രട്ടറി ജോർജ് പി.പി, പ്രശാന്തൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളില്‍
നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. കല്‍പറ്റ നിയമസഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ എസ് കെ എം ജെ ഹൈസ്‌കൂളിലും സുല്‍ത്താന്‍ ബത്തേരിയിലെ വോട്ടെണ്ണല്‍ സെന്റ് മേരീസ് കോളേജിലും മാനന്തവാടി നിയമസഭ മണ്ഡലത്തിലേത്







