കൽപ്പറ്റ:എസ്കെഎംജെ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും സുൽത്താൻബത്തേരി ബ്ലഡ് ബാങ്കിന്റെയും സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഹയർ സെക്കൻ്ററി കോഴിക്കോട് മേഖലാ കൺവീനർ രാജേഷ്കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എം വിവേകാനന്ദൻ പരിപാടിയുടെ അധ്യക്ഷത വഹിച്ചു. എൻഎസ്എസ് ജില്ലാ കൺവീനർ കെ. എസ് ശ്യാൽ , പ്രോഗ്രാം ഓഫീസർ എ സ്മിത, സീനിയർ അസിസ്റ്റൻ്റ് എം പി ജഷീന. സി .ബി സുനിതാബായി , കെ ആർ ബിനീഷ് , വി ജി വിശ്വേഷ് , സി. ഡി ശുഭചന്ദ്രൻ എന്നിവർ പങ്കെടുത്തു .

വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളില്‍
നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. കല്‍പറ്റ നിയമസഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ എസ് കെ എം ജെ ഹൈസ്‌കൂളിലും സുല്‍ത്താന്‍ ബത്തേരിയിലെ വോട്ടെണ്ണല്‍ സെന്റ് മേരീസ് കോളേജിലും മാനന്തവാടി നിയമസഭ മണ്ഡലത്തിലേത്







