മൊബൈൽ നിരക്കുകൾ വീണ്ടും കൂട്ടാൻ കമ്പനികൾ

ഒരു ജിബിഡാറ്റ പ്ലാൻ പിൻവലിച്ച ടെലികോം കമ്പനികൾ അടുത്തതായി ഡാറ്റ പ്ലാനുകളുടെ നിരക്ക് ഉയർത്താൻ പോവുകയാണെന്നാണ്ഈ വർഷം അവസാനത്തോടെയും 2026 മാർച്ചിലുമായി കമ്പനികൾ ഡാറ്റ പ്ലാനുകളിൽ 10-12 ശതമാനം വില വർധിപ്പിക്കും എന്നാണ് വിവരം.തുടർച്ചയായമാസങ്ങളിൽ പുതിയ വരിക്കാരുടെ എണ്ണത്തിലുണ്ടായ വർധനവാണ് താരിഫ് ഉയർത്താൻ കമ്പനികൾക്ക് പിൻബലം നൽകുന്നത്. ഇതിന് മുന്നോടിയായി, ജിയോയും എയർടെലും എൻട്രി ലെവൽ ഡാറ്റ പ്ലാനുകൾ പിൻവലിച്ചിരുന്നു. ജിയോയുടെ 209 രൂപ, 249 രൂപ വിലയുള്ള 1ജിബി പ്രതിദിന ഡാറ്റ പ്ലാനുകളാണ് ഒഴിവാക്കിയത്. പ്രതിദിനം ഒരു ജിബി ലഭിച്ചിരുന്ന എയർടെലിൻ്റെ 249 രൂപ വിലയുണ്ടായിരുന്ന ഡാറ്റാ പ്ലാനും ഒഴിവാക്കി. ഉപഭോക്താക്കളെ 1.5GB പ്ലാനുകളിലേക്ക് മാറ്റുകയും ഇതുവഴി ഡാറ്റാ ഉപയോഗം വർധിപ്പിച്ച് വരുമാനം ഉയർത്തുകയാണ് കമ്പനികളുടെ ലക്ഷ്യം. പ്രതിദിനം 1.5GB ഡാറ്റ എന്നതിൽ നിന്ന് 2GBയിലേക്ക് ഡാറ്റാ ഉപയോഗം വർദ്ധിക്കുന്നതിലൂടെ ഓരു ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം 17-19% വർദ്ധിപ്പിക്കും എന്നാണ് കണക്കുകൂട്ടൽ.

2024 ജൂലൈയ്ക്ക് ശേഷം വീണ്ടുമൊരു നിരക്ക് വർധന വന്നാൽ വരിക്കാർ മറ്റ് നെറ്റ്വർക്കുകളിലേക്ക് മാറും എന്നൊരു വിലയിരുത്തൽ കമ്പനികൾക്കുണ്ട്. ഇത് മറികടക്കാൻ, എല്ലാ പ്ലാനുകൾക്കും ഒരേ പോലെ വില വർധിപ്പിക്കാതെ ഉപഭോക്താവ് ഉപയോഗിക്കുന്ന അളവിനനുസരിച്ച് വില വർധിപ്പിക്കുന്ന ടയേർഡ് പ്രൈസിംഗ് ആയിരിക്കും കമ്പനികൾ സ്വീകരിക്കുക. കുറഞ്ഞ വിലയുള്ള പ്ലാനുകൾക്ക് വില വർദ്ധിപ്പിക്കാതെ ഇടത്തരം മുതൽ ഉയർന്ന വിലയുള്ള റീചാർജ് പ്ലാനുകൾക്കാണ് വില കൂടുക. ഉപയോക്ത അടിത്തറയെ ഏകീകരിക്കാൻ സഹായിക്കുമെന്നാണ് കമ്പനികൾ വിശ്വസിക്കുന്നത്. അതായത്, ഈ പ്ലാനുകൾ ഉപയോഗിക്കുന്നവർ മറ്റ് ഓപ്ഷനുകൾ തേടാനുള്ള സാധ്യത കുറവാണെന്ന് കമ്പനികൾ കരുതുന്നു.

വില വർദ്ധിപ്പിക്കാൻ ഉദ്ദേശിക്കുന്ന ‘പ്ലാനുകൾ’ എങ്ങനെയായിരിക്കും എന്ന് കമ്പനികൾ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ഡാറ്റാ ഉപയോഗം, ഡാറ്റാ വേഗത, ഉയർന്ന ഡാറ്റാ ഉപയോഗമുള്ള സമയങ്ങൾ എന്നിവയെല്ലാം വില വർധിപ്പിക്കുന്നതിന് മാനദണ്ഡമാക്കാൻ സാധ്യതയുണ്ട്.

മകളുടെ കൊലപാതകം: പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ചെന്നൈ ∙ മകളെ കൊലപ്പെടുത്തിയയാളെ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ പിതാവ് വെട്ടിക്കൊന്നു. തഞ്ചാവൂരിൽ പ്രണയത്തിൽ നിന്നു പിന്മാറിയതിന്റെ വൈരാഗ്യത്തിൽ അധ്യാപികയായിരുന്ന കാവ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കെ.അജിത് കുമാറാണു കൊല്ലപ്പെട്ടത്. ജയിലിലായിരുന്ന അജിത് കുമാറിനു കഴിഞ്ഞ

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങാം; സാധ്യമായ സമയത്ത് എസ്എംഎസ് വഴി അറിയിക്കും

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നു. പീക്ക് ലോഡ് മാനേജ്മെൻ്റ് എന്ന രീതിയിലാണ് വൈദ്യുതി നിയന്ത്രണം നടപ്പിലാക്കുക. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നിയന്ത്രണം ഉണ്ടാകും. ലോഡ് കൂടുന്നതിന് അനുസരിച്ച് പ്രാദേശികമായി

കുടുംബം സഹിഷ്ണുതയുടെ പാഠശാലകളായി മാറണം: ഫാമിലി കോൺഫറൻസ്

ബഹുസ്വര സമൂഹത്തിൽ സഹിഷ്‌ണുതയോടുകൂടി ജീവിക്കുന്ന പൗരന്മാരുണ്ടാകുമ്പോൾ മാത്രമേ സുരക്ഷിത സമൂഹം രൂപപ്പെടുകയുള്ളൂ. സമൂഹത്തിൽ വർഗീയതയും വംശീയതയും വീർപ്പുമുട്ടി നിൽക്കുമ്പോൾ വീട് വെറുമൊരു താമസസ്ഥലമായി മാറാതെ കുടുംബാംഗങ്ങളെ സ്നേഹവും സഹിഷ്ണുതയും പരിശീലിപ്പിക്കുന്ന പാഠശാലകളായി മാറണമെന്ന് കെ

വാഹനാപകടത്തിൽ 11 പേർക്ക് പരിക്ക്

പേരിയ: പേര്യ 34 ൽ (താഴെ പേര്യ) കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 11 പേർക്ക് പരിക്കേറ്റു. തലശ്ശേരി, പാനൂർ സ്വദേശികൾക്കാണ് പരിക്കേറ്റത്. ചമ്പാട് ഷാജിമ നിവാസ് അൻവിൻ (16), ഷൈബി (41), കേളോത്ത് താഴെ

ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി.

പുതുശേരിക്കടവ്: സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും സ്ഥലം മാറി പോകുന്ന വികാരി ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി. ട്രസ്റ്റി ജോർജ്കുട്ടി പാറ്റായിൽ അധ്യക്ഷത വഹിച്ചു. മുൻ ട്രസ്റ്റിമാരായ രാജൻ വെട്ടശേരി,

വയനാട് ദുരന്ത ബാധിതർക്ക് സാന്ത്വനം: മുസ്ലീം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശം ഇന്ന്

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച പുനരധിവാസ ഗ്രാമത്തിലെ ആദ്യഘട്ട വീടുകൾ ഇന്ന് ഗുണഭോക്താക്കൾക്ക് കൈമാറും. ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ 51 വീടുകളിലാണ് ഇന്ന് കുടുംബങ്ങൾ താമസം ആരംഭിക്കുന്നത്. വൈകിട്ട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.