ഭവന സ്വപ്നം യാഥാർത്ഥ്യമാക്കി തരിയോട് ഗ്രാമപഞ്ചായത്ത്.

കാവുംമന്ദം: സ്വന്തമായി ഒരു വീട് എന്ന ഓരോ കുടുംബങ്ങളുടെയും ഏറ്റവും വലിയ സ്വപ്നം 75 അർഹരായ കുടുംബങ്ങൾക്ക് കൂടി യാഥാർത്ഥ്യമാക്കി തരിയോട് ഗ്രാമപഞ്ചായത്ത്. സമ്പൂർണ്ണ ഭവനം ലക്ഷ്യമിട്ട് ജനറൽ വിഭാഗത്തിൽപ്പെട്ട 62 കുടുംബങ്ങൾക്കും എസ് ടി വിഭാഗത്തിൽപ്പെട്ട 13 കുടുംബങ്ങൾക്കുമാണ് തരിയോട് ഗ്രാമപഞ്ചായത്തിൽ നിന്നും പുതുതായി വീട് അനുവദിച്ചത്. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിക്കുന്ന 75 വീടുകളുടെ പ്രഖ്യാപനവും ഗുണഭോക്താക്കളിൽ നിന്നും കരാർ രേഖകൾ ഏറ്റുവാങ്ങലും തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ മാലതി ഓ വി മുഖ്യാതിഥിയായി.

ലൈഫ്, പി എം എ വൈ, പി എം ജൻമൻ തുടങ്ങിയ പദ്ധതികളിൽ ഈ ഭരണസമിതിയുടെ കാലയളവിൽ നിലവിൽ നൽകുന്നതുൾപ്പെടെ 252 കുടുംബങ്ങൾക്ക് വീട് അനുവദിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. സർക്കാരിൻറെ നയപരമായ തീരുമാനപ്രകാരം ലൈഫ് ഭവന പദ്ധതിയിൽ ആദിവാസി വിഭാഗങ്ങൾക്ക് പ്രഥമ പരിഗണന നൽകി വീടുകൾ അനുവദിച്ചതിനു ശേഷം മാത്രമേ ജനറൽ വിഭാഗത്തിന് വീടുകൾ നൽകുന്നതിന് സാധിക്കുകയുള്ളൂ. പദ്ധതി വിഹിതം താരതമ്യേനെ ഏറ്റവും കുറഞ്ഞ പഞ്ചായത്തായ തരിയോടിന് ഇത് വലിയൊരു പ്രതിസന്ധി ആയിരുന്നു. വലിയ പരിശ്രമത്തിലൂടെ വിവിധ ഉറവിടങ്ങളിൽ നിന്നും തുക കണ്ടെത്തി നിലവിൽ അർഹരായ ആദിവാസി കുടുംബങ്ങൾക്ക് വീടുകൾ അനുവദിച്ചതിനുശേഷമാണ് ജനറൽ വിഭാഗത്തിൽപ്പെട്ട 60ലധികം കുടുംബങ്ങൾക്ക് ഗ്രാമപഞ്ചായത്ത് ഭരണസമിതി വീട് അനുവദിക്കുന്നത്. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷീജ ആൻറണി, രാധ പുലിക്കോട്, വി ജി ഷിബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണൻ, ചന്ദ്രൻ മടത്തുവയൽ, സൂന നവീൻ, ബീന റോബിൻസൺ, വിജയൻ തോട്ടുങ്കൽ, വത്സല നളിനാക്ഷൻ, സിബിൽ എഡ്വെർഡ്, കെ എൻ ഗോപിനാഥൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം പി രാജേന്ദ്രൻ, അസി. സെക്രട്ടറി റസാക്ക് സി കെ തുടങ്ങിയവർ സംസാരിച്ചു. വിഇഒമാരായ ശ്രീജിത്ത് വി എം സ്വാഗതവും ഫ്രാൻസിസ് ലോറൻസ് നന്ദിയും പറഞ്ഞു.

മകളുടെ കൊലപാതകം: പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ചെന്നൈ ∙ മകളെ കൊലപ്പെടുത്തിയയാളെ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ പിതാവ് വെട്ടിക്കൊന്നു. തഞ്ചാവൂരിൽ പ്രണയത്തിൽ നിന്നു പിന്മാറിയതിന്റെ വൈരാഗ്യത്തിൽ അധ്യാപികയായിരുന്ന കാവ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കെ.അജിത് കുമാറാണു കൊല്ലപ്പെട്ടത്. ജയിലിലായിരുന്ന അജിത് കുമാറിനു കഴിഞ്ഞ

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങാം; സാധ്യമായ സമയത്ത് എസ്എംഎസ് വഴി അറിയിക്കും

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നു. പീക്ക് ലോഡ് മാനേജ്മെൻ്റ് എന്ന രീതിയിലാണ് വൈദ്യുതി നിയന്ത്രണം നടപ്പിലാക്കുക. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നിയന്ത്രണം ഉണ്ടാകും. ലോഡ് കൂടുന്നതിന് അനുസരിച്ച് പ്രാദേശികമായി

കുടുംബം സഹിഷ്ണുതയുടെ പാഠശാലകളായി മാറണം: ഫാമിലി കോൺഫറൻസ്

ബഹുസ്വര സമൂഹത്തിൽ സഹിഷ്‌ണുതയോടുകൂടി ജീവിക്കുന്ന പൗരന്മാരുണ്ടാകുമ്പോൾ മാത്രമേ സുരക്ഷിത സമൂഹം രൂപപ്പെടുകയുള്ളൂ. സമൂഹത്തിൽ വർഗീയതയും വംശീയതയും വീർപ്പുമുട്ടി നിൽക്കുമ്പോൾ വീട് വെറുമൊരു താമസസ്ഥലമായി മാറാതെ കുടുംബാംഗങ്ങളെ സ്നേഹവും സഹിഷ്ണുതയും പരിശീലിപ്പിക്കുന്ന പാഠശാലകളായി മാറണമെന്ന് കെ

വാഹനാപകടത്തിൽ 11 പേർക്ക് പരിക്ക്

പേരിയ: പേര്യ 34 ൽ (താഴെ പേര്യ) കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 11 പേർക്ക് പരിക്കേറ്റു. തലശ്ശേരി, പാനൂർ സ്വദേശികൾക്കാണ് പരിക്കേറ്റത്. ചമ്പാട് ഷാജിമ നിവാസ് അൻവിൻ (16), ഷൈബി (41), കേളോത്ത് താഴെ

ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി.

പുതുശേരിക്കടവ്: സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും സ്ഥലം മാറി പോകുന്ന വികാരി ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി. ട്രസ്റ്റി ജോർജ്കുട്ടി പാറ്റായിൽ അധ്യക്ഷത വഹിച്ചു. മുൻ ട്രസ്റ്റിമാരായ രാജൻ വെട്ടശേരി,

വയനാട് ദുരന്ത ബാധിതർക്ക് സാന്ത്വനം: മുസ്ലീം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശം ഇന്ന്

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച പുനരധിവാസ ഗ്രാമത്തിലെ ആദ്യഘട്ട വീടുകൾ ഇന്ന് ഗുണഭോക്താക്കൾക്ക് കൈമാറും. ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ 51 വീടുകളിലാണ് ഇന്ന് കുടുംബങ്ങൾ താമസം ആരംഭിക്കുന്നത്. വൈകിട്ട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.