പനമരം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 22 ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക്കൽ വീൽചെയറുകൾ വിതരണം ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിയുള്ള വ്യക്തികളുടെ സഞ്ചാര സൗകര്യം വർദ്ധിപ്പിക്കാനും അവരെ കൂടുതൽ സ്വയംപര്യാപ്തമാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി. പനമരം, പൂതാടി, കണിയാമ്പറ്റ, പുൽപ്പള്ളി, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തുകളിൽ നിന്ന് ലഭിച്ച 60 ഓളം അപേക്ഷകളിൽ നിന്ന് തെരഞ്ഞെടുത്ത 22 പേർക്കാണ് വീൽ ചെയറുകൾ വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ ഗഫൂർ കാട്ടി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി ബെന്നി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

22 ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക്കൽ വീൽചെയർ വിതരണം ചെയ്ത് പനമരം ബ്ലോക്ക് പഞ്ചായത്ത്
പനമരം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 22 ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക്കൽ വീൽചെയറുകൾ വിതരണം ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിയുള്ള വ്യക്തികളുടെ സഞ്ചാര സൗകര്യം വർദ്ധിപ്പിക്കാനും