പുരാവസ്തു
വകുപ്പിൻ്റെ നേതൃത്വത്തിൽ മാനന്തവാടി പഴശ്ശി മ്യൂസിയത്തിൽ നാളെ രാവിലെ 9.30 ന് പഴശ്ശി ദിനാചരണവും സ്മൃതി സദസ് സെമിനാറും സംഘടിപ്പിക്കും. രാവിലെ 8.30 ന് ചൂട്ടക്കടവ് ടിപ്പു സുൽത്താൻ്റെ മരുന്നറ പരിസരത്ത് നിന്നു പഴശ്ശി കുടീരത്തേക്ക് സ്മൃതി യാത്ര ആരംഭിക്കും. തുടർന്ന് 9.30ന് നടക്കുന്ന പഴശ്ശി അനുസ്മരണ സമ്മേളനം എഴുത്തുകാരനും ഗവേഷകനുമായ രാമചന്ദ്രൻ കണ്ടാമല ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.സുരേഷ് ബാബു അധ്യക്ഷത വഹിക്കും. പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ, സബ് കലക്ടർ അതുൽ സാഗർ, ചരിത്രകാരൻ ഡോ. പി. ജെ വിൻസൻറ്, കണ്ണൂർ സർവകലാശാല ബി.എഡ് സെൻ്റർ കോഴ്‌സ് ഡയറക്ടർ എം.പി അനിൽ, മാനന്തവാടി മേരിമാതാ ആർട്‌സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ തോമസ് മോണോത്ത്, മാനന്തവാടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ പി.സി തോമസ്, ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഡോ. ഷൈമ ടി ബെന്നി, പുൽപള്ളി പഴശ്ശിരാജ കോളേജ് അസോസിയേറ്റ് പ്രൊഫ. ജോഷി മാത്യു, മാനന്തവാടി പ്രസ് ക്ലബ് പ്രസിഡൻ്റ് അരുൺ വിൻസൻ്റ്, നീതു വിൻസൻ്റ് എന്നിവർ പങ്കെടുക്കും.

അമ്മയ്ക്ക് മുൻപിൽ പോലും ഞാൻ കരയാറില്ല, എല്ലാം ഉള്ളിലടക്കി വെക്കുന്ന മോശം ശീലമുണ്ട്: ഭാവന
ജീവിതത്തിലെ പ്രശ്‌നങ്ങളെയും അസ്വസ്ഥതകളെയും എങ്ങനെയാണ് നേരിടാറുള്ളതെന്ന് തുറന്നുപറയുകയാണ് നടി ഭാവന. ഒന്നും ആരോടും തുറന്നു പറയാത്ത സ്വഭാവമാണ് തന്റേതെന്ന് ഭാവന പറയുന്നു. ഏറ്റവും അടുത്ത ആളുകൾക്ക് മുൻപിൽ പോലും കരയാറില്ലെന്നും താൻ നേരിടുന്ന പ്രശ്‌നങ്ങൾ







