മുട്ടിൽ: WOVHSS മുട്ടിൽ NSS യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സമ്മതിദാന അവകാശത്തിൻ്റെ പ്രാധാന്യം എന്ന വിഷയത്തിൽ ടേബിൾ ടോക്ക് സംഘടിപ്പിച്ചു. വോട്ടവകാശത്തിൻ്റെ പ്രാധാന്യവും ജനാധിപത്യ സംവിധാനത്തിൽ പ്രബുദ്ധമായ പൗര ബോധത്തിൻ്റെ അനിവാര്യതയും വിദ്യാർത്ഥികൾക്ക് ബോധ്യപ്പെടുത്തുക എന്നതാണ് പരിപാടി കൊണ്ട് ഉദ്ദേശിച്ചത്. സ്റ്റാഫ് സെക്രട്ടറി സുമയ്യ സി.എച്ച് ടേബിൾ ടോക്ക് ഉദ്ഘാടനം ചെയ്തു. NSS പ്രോഗ്രാം ഓഫീസർ സഫുവാൻ മാസ്റ്റർ, ലീഡർ മുഹമ്മദ് ഫാദിൽ പി.കെ, വിദ്യാർത്ഥികളായ മുഹമ്മദ് നിഹാൽ, നബീൽ, അമൽ ജോസഫ്, തെസ്നി, നേഹ ഫാത്തിമ, മലീഹ നൂറ എന്നിവർ സംസാരിച്ചു.

ട്രാഫിക് നിയമലംഘനത്തിന് പിഴ അടയ്ക്കാനുണ്ടോ? പിഴത്തുകയിൽ വൻ ഇളവ് നൽകാൻ സർക്കാർ
തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴയിൽ അമ്പത് ശതമാനം ഇളവ് നൽകാൻ സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് ആംനെസ്റ്റി സ്‌കീം പുറപ്പെടുവിക്കാൻ സർക്കാർ തീരുമാനിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തിലാണ് പിഴത്തുകയിൽ







