പുൽപ്പള്ളി : പെരിക്കല്ലൂർ പൗരസമിതിയും പെരിക്കല്ലൂർ വോളി ക്ലബും സംയുക്തമായി നടത്തിയ വോളിബോൾ ടൂർണ്ണമെൻ്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി വോളി ക്ലബ് വാളാട്. ടീമിന് ടിസി ജോർജ്ജ് തേക്ക്മൂട്ടിൽ എവർറോളിംഗ് ട്രോഫിയും 15001 രൂപ ക്യാഷ് അവാർഡും നൽകി.രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഇ.വി ബിൽഡേഴ്സ് ടീമിന് മറിയം അമ്പലക്കുന്നേൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും 10001 രൂപയും നൽകി. ബെസ്റ്റ് ഡിഫൻഡ് വാളാട് ടീമിൻ്റെ ഷഹനാസ്, ബെസ്റ്റ് സെറ്റർ വാളാട് ടീമിൻ്റെ വാഹിദ്, ബെസ്റ്റ് അറ്റാക്കർ ടിവി ബിൽഡേഴ്സിന്റെ കബാലി,
ബെസ്റ്റ് ലിബിറോ ഇ വി ബിൽഡേഴ്സ് ടീമിൻ്റെ അംഷീർ, ഏറ്റവും നല്ല ഓൾ റൗണ്ടർ വാളാട് ടീമിൻ്റെ ഹാദി മനുഹർ, ഏറ്റവും നല്ല ആസ്വാദകൻ ബിനോയ് തെള്ളിയാമ്മേൽ എന്നിവർക്കുളള ജോസ് നെല്ലേടം മെമ്മോറിയൽ ട്രോഫികളും ക്യാഷ് അവാർഡും പെരിക്കല്ലൂർ പൗരസമിതി, വോളി ക്ലബ് ഭാരവാഹികൾ വിതരണം ചെയ്തു.

കേരളം ഏപ്രിൽ 9-ന് പോളിംഗ് ബൂത്തിലേക്ക്; വോട്ടെണ്ണൽ മേയ് 4-ന്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു.
രാജ്യം കാത്തിരുന്ന 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ ഏപ്രിൽ 9-ന് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കും. തമിഴ്‌നാട്ടിൽ ഏപ്രിൽ 23-നാണ് പോളിംഗ്. സംഘർഷസാധ്യത കണക്കിലെടുത്ത്







