തരിയോട്: കാണാതായ യുവാവിനെ ബാണാസുര ഡാമിൽ മരിച്ചനിലയിൽ കണ്ടെത്തി. തരിയോട് സ്വദേശി ആലക്കൽ വിന്റോ (43) യാണ് മരിച്ചത്. വെള്ളിയാഴ്ച മുതലാണ് ഇദ്ദേഹത്തെ കാണാതായത്. തുടർന്ന് തിരച്ചിൽ നടക്കുന്നതിനിടെ ഇന്ന് ഡാമിനോട് അനുബന്ധിച്ച വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു പരേതനായ ജോസഫിൻ്റേയും, അമ്മിണിയുടേ
യും മകനാണ്. സഹോദരങ്ങൾ: വർക്കി, എൽസി, മോളി, ബിജു, ബിനു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം തരിയോട് എട്ടാംമൈൽ സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും.

കേരളം ഏപ്രിൽ 9-ന് പോളിംഗ് ബൂത്തിലേക്ക്; വോട്ടെണ്ണൽ മേയ് 4-ന്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു.
രാജ്യം കാത്തിരുന്ന 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ ഏപ്രിൽ 9-ന് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കും. തമിഴ്‌നാട്ടിൽ ഏപ്രിൽ 23-നാണ് പോളിംഗ്. സംഘർഷസാധ്യത കണക്കിലെടുത്ത്







