കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമബോർഡ് ധനസഹായം വിതരണം ചെയ്തു

മേപ്പാടി മുണ്ടക്കെ ഉരുൾപൊട്ടൽ ദുരന്ത ബാധിതരായ അംഗങ്ങൾക്കും പെൻഷണർമാർക്കും കെട്ടിട നിർമ്മാണ ക്ഷേമ ബോർഡിന്റെ രണ്ടാം ഘട്ട ആശ്വാസ ധനസഹായം വിതരണം ചെയ്തു. മരണമടഞ്ഞ അംഗങ്ങളുടെ ആശ്രിതർക്ക് 4 ലക്ഷം രൂപയും പെൻഷണർമാരുടെ ആശ്രിതർക്ക് 1 ലക്ഷം രൂപയും മറ്റ് രീതിയിൽ ദുരന്തം ബാധിച്ചവർക്ക് 5000/- രൂപയുമാണ് ആശ്വാസ ധനസഹായമായി നൽകിയത്. രണ്ട് ഘട്ടങ്ങളിലായി ആകെ 47 തൊഴിലാളികൾക്ക് 21 ലക്ഷം രൂപയുടെ ധനസഹായമാണ് വിതരണം ചെയ്തത്. കൽപ്പറ്റ ഒഷിൻ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങ് ബോർഡ് ചെയർമാൻ വി.ശശികുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.എം സുനിൽ അധ്യഷനായിരുന്നു. ബോർഡ് ഡയറക്ടർമാരായ മണ്ണാറം രാമചന്ദ്രൻ, തമ്പി കണ്ണാടൻ, സലിം തെന്നില പുരം, പി.സുനിൽകുമാർ , ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ ഇൻചാർജ് എ.കെ.ഉസ്മാൻ വിവിധ തൊഴിലാളി യൂണിയൻ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

കേരളം ഏപ്രിൽ 9-ന് പോളിംഗ് ബൂത്തിലേക്ക്; വോട്ടെണ്ണൽ മേയ് 4-ന്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു.

രാജ്യം കാത്തിരുന്ന 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ ഏപ്രിൽ 9-ന് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കും. തമിഴ്‌നാട്ടിൽ ഏപ്രിൽ 23-നാണ് പോളിംഗ്. സംഘർഷസാധ്യത കണക്കിലെടുത്ത്

വോളിബോൾ ടൂർണ്ണമെൻ്റിൽ വാളാട് ടീം വിജയികളായി

പുൽപ്പള്ളി : പെരിക്കല്ലൂർ പൗരസമിതിയും പെരിക്കല്ലൂർ വോളി ക്ലബും സംയുക്തമായി നടത്തിയ വോളിബോൾ ടൂർണ്ണമെൻ്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി വോളി ക്ലബ് വാളാട്. ടീമിന് ടിസി ജോർജ്ജ് തേക്ക്മൂട്ടിൽ എവർറോളിംഗ് ട്രോഫിയും 15001 രൂപ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നടപടികൾ എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ

കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമബോർഡ് ധനസഹായം വിതരണം ചെയ്തു

മേപ്പാടി മുണ്ടക്കെ ഉരുൾപൊട്ടൽ ദുരന്ത ബാധിതരായ അംഗങ്ങൾക്കും പെൻഷണർമാർക്കും കെട്ടിട നിർമ്മാണ ക്ഷേമ ബോർഡിന്റെ രണ്ടാം ഘട്ട ആശ്വാസ ധനസഹായം വിതരണം ചെയ്തു. മരണമടഞ്ഞ അംഗങ്ങളുടെ ആശ്രിതർക്ക് 4 ലക്ഷം രൂപയും പെൻഷണർമാരുടെ ആശ്രിതർക്ക്

കാണാതായ യുവാവിനെ ബാണാസുര ഡാമിൽ മരിച്ച നിലയിൽ കണ്ടെത്തി

തരിയോട്: കാണാതായ യുവാവിനെ ബാണാസുര ഡാമിൽ മരിച്ചനിലയിൽ കണ്ടെത്തി. തരിയോട് സ്വദേശി ആലക്കൽ വിന്റോ (43) യാണ് മരിച്ചത്. വെള്ളിയാഴ്ച മുതലാണ് ഇദ്ദേഹത്തെ കാണാതായത്. തുടർന്ന് തിരച്ചിൽ നടക്കുന്നതിനിടെ ഇന്ന് ഡാമിനോട് അനുബന്ധിച്ച വെള്ളക്കെട്ടിൽ

യാത്രക്കാർ പാടുപെടും; ആകാശ എയർ ടിക്കറ്റ് നിരക്കുകൾ വർധിക്കും; ഇന്ധന സർചാർജ് ഏർപ്പെടുത്തി

ന്യൂ ഡൽഹി: ഇറാൻ – യുഎസ്, ഇസ്രയേൽ സംഘർഷം മൂർച്ഛിച്ചതോടെ ഇന്ധന സർചാർജും ഏർപ്പെടുത്താനൊരുങ്ങി ആകാശ എയർ. നാളെ മുതൽക്കുള്ള ടിക്കറ്റ് നിരക്കുകളിൽ ഇന്ധന സർചാർജും ആകാശ എയർ ഉൾപ്പെടുത്തും. 199 മുതൽ 1300

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.