കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് നബാർഡ് CGM നാകേഷ് കുമാർ അനുമാല അവാർഡ് തുകയും, മൊമെന്റോയും കൈമാറി. വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിലെ അംഗമാണ് ടി.എം. ജോർജ്ജ്. പശു വളർത്തൽ, പന്നി കൃഷി, മീൻ കൃഷി, സമ്മിശ്ര കൃഷി രീതികൾ എന്നിവ പരിഗണിച്ചാണ് അവാർഡ് ലഭിച്ചത്.

22 ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക്കൽ വീൽചെയർ വിതരണം ചെയ്ത് പനമരം ബ്ലോക്ക് പഞ്ചായത്ത്
പനമരം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 22 ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക്കൽ വീൽചെയറുകൾ വിതരണം ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിയുള്ള വ്യക്തികളുടെ സഞ്ചാര സൗകര്യം വർദ്ധിപ്പിക്കാനും