ലോക മാനസികാരോഗ്യ ദിനമാചരിച്ചു.

മേപ്പാടി: ലോക മാനസികാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് നഴ്‌സിങ് കോളേജും ആസ്റ്റർ വോളന്റിയേഴ്സും സംയുക്തമായി ബത്തേരി വാലുമ്മൽ ടീച്ചേർസ് ട്രെയിനിങ് കോളേജിൽ മാനസികാരോഗ്യ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
ഈ വർഷത്തെ പ്രമേയമായ “ദുരന്തങ്ങളിലും അടിയന്തരാവസ്ഥകളിലുമുള്ള മാനസികാരോഗ്യ സേവനങ്ങൾക്കുള്ള പ്രവേശനം” എന്നതിനെ ആസ്പദമാക്കി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും മനഃശാസ്ത്ര വിദഗ്ധനുമായ ഡോ. ജിഷ്‌ണു ജനാർദ്ദനൻ ക്ലാസ്സെടുത്തു.
വിദ്യാലയങ്ങളിൽ മാനസികാരോഗ്യ പിന്തുണാ സംവിധാനങ്ങൾ അനിവാര്യമാണെന്നും, വിദ്യാർത്ഥികളുമായി ആരോഗ്യകരമായ ഇടപെടലുകൾ നടത്തേണ്ടതിൻ്റെ പ്രാധാന്യവും, മാനസികാരോഗ്യ വിജ്ഞാനം നേടേണ്ടതിൻ്റെ ആവശ്യകത ബോധവത്കരണ പരിപാടിയിലൂടെ ഊന്നിപ്പറഞ്ഞുക്കൊണ്ട് ഡോ. മൂപ്പൻസ് നഴ്‌സിങ് കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച പാവക്കളി പരിപാടിയിൽ മുഖ്യ ആകർഷണമായി.
വാലുമ്മേൽ ടീച്ചേഴ്സ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ശ്രീ. ബിനോജ് സ്വാഗതം ആശംസിച്ച
പരിപാടിയിൽ ഡോ. മൂപ്പൻസ് നഴ്‌സിങ് കോളേജ് അധ്യാപകരായ ശ്രീമതി ട്രീറ്റി ജോർജ്, സിസ്റ്റർ കൊച്ചുറാണി, വാലുമ്മേൽ ടീച്ചർ ട്രെയിനിംഗ് കോളേജിലെ അധ്യാപകർ, അധ്യാപക പരിശീലകർ എന്നിവരുൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോഡ് ഉയരത്തില്‍ തുടരുന്നു. ഇന്ന് ഗ്രാമിന് 95 രൂപ കൂടി 13,500 രൂപയിലെത്തി.

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം എത്തിയിരിക്കുന്നത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 75 രൂപ വര്‍ധിച്ച്‌ 11,095 രൂപയും 14 കാരറ്റിന് ഗ്രാമിന് 60

ദീപക്കിന്റെ വീഡിയോ പകര്‍ത്തിയ യുവതി കേസിന് പിന്നാലെ ഒളിവിലെന്ന് സൂചന, ഫോൺ കണ്ടെത്താൻ പൊലീസ്, ഇൻസ്റ്റാഗ്രാം വിവരങ്ങൾ ശേഖരിക്കുന്നു

ഇൻസ്റ്റാഗ്രാം റീലിലൂടെയുള്ള ലൈംഗിക അതിക്രമ ആരോപണത്തെത്തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതിയായ യുവതി ഒളിവിലെന്ന് സൂചന. വടകര സ്വദേശി ഷിംജിത മുസ്തഫയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് തിരച്ചിൽ ഊർജിതമാക്കി.

കാലുകള്‍ക്കും പാദങ്ങള്‍ക്കും നിങ്ങളുടെ ആരോഗ്യത്തെ കുറിച്ച് പറയാൻ ഏറെയുണ്ട്! ഡോക്ടർ പറയുന്നു

പലപ്പോഴും ഗൗരവമായ രോഗങ്ങൾ നിർണയിക്കപ്പെടുന്നത് അപ്രതീക്ഷിതമായിട്ടാകും. ഇത്രയും ആരോഗ്യമുള്ള ഒരു വ്യക്തിക്ക് എങ്ങനെ ഈ അസുഖം വന്നതെന്ന് പലപ്പോഴും ചിന്തിക്കും. പക്ഷേ എപ്പോഴും പറയുന്നത് പോലെ ശരീരം ആദ്യം തന്നെ പല അടയാളങ്ങളും കാണിക്കുന്നുണ്ടാവും.

വയനാട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലം

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തരുവണ ടൗണ്‍, പുളിഞ്ഞാല്‍, പുളിഞ്ഞാല്‍ ടവര്‍ പ്രദേശങ്ങളിലും പിള്ളേരി – ശ്രീമംഗലം ഉന്നതി ഭാഗങ്ങളിലും നാളെ(ജനുവരി 20) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം

അമ്മയ്ക്ക് മുൻപിൽ പോലും ഞാൻ കരയാറില്ല, എല്ലാം ഉള്ളിലടക്കി വെക്കുന്ന മോശം ശീലമുണ്ട്: ഭാവന

ജീവിതത്തിലെ പ്രശ്‌നങ്ങളെയും അസ്വസ്ഥതകളെയും എങ്ങനെയാണ് നേരിടാറുള്ളതെന്ന് തുറന്നുപറയുകയാണ് നടി ഭാവന. ഒന്നും ആരോടും തുറന്നു പറയാത്ത സ്വഭാവമാണ് തന്റേതെന്ന് ഭാവന പറയുന്നു. ഏറ്റവും അടുത്ത ആളുകൾക്ക് മുൻപിൽ പോലും കരയാറില്ലെന്നും താൻ നേരിടുന്ന പ്രശ്‌നങ്ങൾ

ഡിഗ്രി പഠന പദ്ധതി; പഠിതാക്കളുടെ സംഗമം സംഘടിപ്പിച്ചു.

സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ നടത്തുന്ന ഡിഗ്രി പഠന പദ്ധതിയുടെ ഭാഗമായി പഠിതാക്കളുടെ സംഗമം സംഘടിപ്പിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.