മെച്ചന : ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് മെച്ചന ഗവണ്‍മെന്‍റ് എല്‍.പി സ്കൂളില്‍ ഭക്ഷ്യ മേളയും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.കുട്ടികള്‍ തയ്യാറാക്കി കൊണ്ടുവന്ന വിവിധയിനം പലഹാരങ്ങളും ഭക്ഷ്യ വിഭവങ്ങളും പ്രദര്‍ശിപ്പിച്ചു. ലോക ഭക്ഷ്യദിനത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുന്നതിനായി മെച്ചന ഗവണ്‍മെന്‍റ് ആയുര്‍വേദ ഡിസ്പന്‍സറിയുടെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസും നടത്തി. ഡിസ്പന്‍സറിയിലെ സ്റ്റാഫുകളായ ഡോക്ടര്‍ ആശ, സിമി എന്നവര്‍ ക്ലാസുകള്‍ നയിച്ചു.പരിപാടികള്‍ക്ക് പ്രധാന അധ്യാപിക അമ്മുജ കെ.എ, അധ്യാപകരായ അരുണ്‍ പ്രകാശ്, സരിത പി.ബി, സൗമ്യ, മുഹമ്മദ് ഷെരീഫ് പി, പ്രദീപ് സി, ഷേര്‍ലി ജോണ്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി.
പുതുശേരിക്കടവ്: സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും സ്ഥലം മാറി പോകുന്ന വികാരി ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി. ട്രസ്റ്റി ജോർജ്കുട്ടി പാറ്റായിൽ അധ്യക്ഷത വഹിച്ചു. മുൻ ട്രസ്റ്റിമാരായ രാജൻ വെട്ടശേരി,







