കൽപ്പറ്റ: സർവ്വീസിലുള്ള മുഴുവൻ അധ്യാപകരെയും ടെറ്റ് യോഗ്യതയിൽ നിന്നും ഒഴിവാക്കുക, ടെറ്റ് സുപ്രീം കോടതി വിധിയിൽ സർക്കാർ ഇടപെടൽ നടത്തുക, ഭിന്നശേഷി പ്രശ്നം പരിഹരിച്ച് എല്ലാ അധ്യാപകർക്കും നിയമനാംഗീകാരം നൽകുക, ശമ്പളപരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, ഡി എ കുടിശ്ശിക അനുവദിക്കുക, എല്ലാ പ്രീ-പ്രൈമറി അധ്യാപികമാർക്കും ശമ്പളസ്കെയിൽ അനുവദിക്കുക, ഖാദർ കമ്മിറ്റി റിപ്പോർട്ട് പിൻവലിക്കുക, 1:250 അനുപാതത്തിൽ സ്പെഷ്യലിസ്റ്റ് – കായികാധ്യാപകരെ നിയമിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് കെ പി എസ് ടി എ വയനാട് ജില്ലാ കമ്മിറ്റി ഡി ഡി ഇ ഓഫീസ് മാർച്ച് നടത്തി. ആറാം പ്രവൃത്തിദിനത്തിലെ ക്ലസ്റ്റർ പരിശീലനം ബഹിഷ്കരിച്ച് നടത്തിയ മാർച്ച് സംസ്ഥാന നിർവ്വാഹക സമിതി അംഗം ടി എൻ സജിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ഷാജു ജോൺ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി എം അനൂപ്, ട്രഷറർ സി കെ സേതു, ഷേർളി സെബാസ്റ്റ്യൻ, കെ കെ പ്രേമചന്ദ്രൻ, ഷിജു കുടിലിൽ, ശ്രീജേഷ് ബി നായർ, കെ ജി ബിജു, കെ സി അഭിലാഷ്, ടി എം വിൽസൺ, കെ എസ് അനൂപ് കുമാർ, ജോസഫ് ജോഷി, കെ ഉണ്ണികൃഷ്ണൻ, നവീൻ പോൾസൺ എന്നിവർ പ്രസംഗിച്ചു.

ജീവിതോത്സവം സംസ്ഥാന കാർണിവല്ലിൽ എം സിദ്ധാർത്ഥ് വയനാട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും
കൽപ്പറ്റ: ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം 21 ദിവസങ്ങളിലായി നടത്തിവന്ന ജീവിതോത്സവം ചലഞ്ചിന്റെ ജില്ലാതല വിജയിയായി മാനന്തവാടി ഹയർസെക്കൻഡറി സ്കൂളിലെ എം സിദ്ധാർത്ഥിനെ തെരഞ്ഞെടുത്തു.വയനാട് ജില്ലയിലെ 54 എൻഎസ്എസ് യൂണിറ്റുകളിൽ 21 ദിവസങ്ങളിൽ തുടർച്ചയായി