മുട്ടിൽ : 1996 ൽ നിന്ന് 2025 ലേക്ക് എത്തിയപ്പോൾ തദ്ദേശ സ്വയം ഭരണ മേഖലയിൽ കാതലായ മാറ്റങ്ങൾ ഉണ്ടായതായി പട്ടികജാതി, പട്ടികവർഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ അർ കേളു അഭിപ്രായപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രാദേശിക സർക്കാരുകളാണ്. വിവര സാങ്കേതിക മേഖലയിലുണ്ടായിട്ടുള്ള പുരോഗതി ഭരണനിർവ്വഹണത്തിൽ ഉപയോഗപ്പെടുത്തണം. സംസ്ഥാന സർക്കാരിൻ്റെ വികസന നേട്ടങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ പ്രദർശനവും, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ സന്ദേശവും, ഗ്രാമപഞ്ചായത്ത് പ്രോഗസ്സ് റിപ്പോർട്ട് അവതരണവും, പഞ്ചായത്ത് പദ്ധതികളുടെ വീഡിയോ അവതരണവും വികസന നിർദ്ദേശങ്ങൾ അവതരിപ്പിച്ച ഓപ്പൺ ഫോറവും ഉൾപ്പെട്ട മുട്ടിൽ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് മന്ത്രി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീദേവി ബാബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് അഷറഫ് ചിറക്കൽ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നസീമ മങ്ങാടൻ, ഗ്രാമപഞ്ചായത്ത് മെമ്പർ പി എം സന്തോഷ്കുമാർ, എൽ എസ് ജി ഡി ജോയിൻ്റ് ഡയറക്ടർ വിമൽ രാജ്, വി കെ രുഗ്മിണി എന്നിവർ പ്രസംഗിച്ചു. എക്സ് ഒഫീഷ്യോ സെക്രട്ടറി മുഹമ്മദ് ഷഫീഖ് പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ പദ്ധതികൾക്ക് ഭൂമി സൗജന്യമായ നൽകിയ ഓമന ടീച്ചർ, മോഹനൻ നങ്ങേലി, അച്ചപ്പൻ മാണ്ടാട് എന്നിവരെ ചടങ്ങിൽ വച്ച് ആദരിച്ചു. ഇംപ്ലിമെൻ്റിംഗ് ഓഫീസർ പി എസ് ഗിരീഷ്കുമാർ ഓപ്പൺഫോറം മോഡറേറ്ററായിരുന്നു.

ജീവിതോത്സവം സംസ്ഥാന കാർണിവല്ലിൽ എം സിദ്ധാർത്ഥ് വയനാട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും
കൽപ്പറ്റ: ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം 21 ദിവസങ്ങളിലായി നടത്തിവന്ന ജീവിതോത്സവം ചലഞ്ചിന്റെ ജില്ലാതല വിജയിയായി മാനന്തവാടി ഹയർസെക്കൻഡറി സ്കൂളിലെ എം സിദ്ധാർത്ഥിനെ തെരഞ്ഞെടുത്തു.വയനാട് ജില്ലയിലെ 54 എൻഎസ്എസ് യൂണിറ്റുകളിൽ 21 ദിവസങ്ങളിൽ തുടർച്ചയായി