വിട്ടുമാറാത്ത പനിയാണോ പ്രശ്‌നം; ഈ ശീലങ്ങള്‍ ഉപേക്ഷിക്കൂ, പനി പമ്പ കടക്കും

കാലാവസ്ഥ മാറുമ്പോള്‍ പലര്‍ക്കും പനിയുടെ ലക്ഷണങ്ങളും കൂടും. തൊണ്ട വേദന, ജലദോഷം, ശരീരത്തിന്റെ ഉയര്‍ന്ന താപനില എന്നിവ പനിയുടെ ലക്ഷണങ്ങളാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ സാധാരാണയായി കാണുന്ന ഈ രോഗാവസ്ഥ മിക്ക സന്ദര്‍ഭങ്ങളിലും പെട്ടെന്ന് തന്നെ ഭേദമാവാറുണ്ട്. എന്നാല്‍ ചിലരില്‍ ഈ പനി വിട്ടുമാറാന്‍ സമയമെടുക്കും. എന്താണ് ശരിക്കും ഇങ്ങനെ വിട്ടുമാറാത്ത പനിയുടെ കാരണം എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ? അതിന് പിന്നില്‍ നിങ്ങള്‍ അറിയാതെ തന്നെ പിന്തുടരുന്ന ചില ശീലങ്ങളാവാം. അവ ഏതൊക്കെയാണെന്ന് നോക്കാം…
ശരിയായ വിശ്രമം എടുക്കാത്തത്
പനി എന്നല്ല ഏത് രോഗാവസ്ഥയിലും നിങ്ങളുടെ ശരീരത്തിന് ആദ്യം വേണ്ടത് ശരിയായ വിശ്രമമാണ്. ഇതിനെ അവഗണിക്കുന്നത് രോഗാവസ്ഥ മൂര്‍ഛിക്കാന്‍ ഇടയാക്കുന്നു. പനി വരുമ്പോള്‍ തന്നെ ശരിയായി വിശ്രമം എടുത്താല്‍ അത് പെട്ടെന്ന് മാറാനുള്ള സാധ്യതകളും ഏറെയാണ്. അതിനാല്‍ നിങ്ങളുടെ ശരീരത്തിനെ പ്രതിരോധത്തിലാക്കുന്ന വൈറസിനോട് പൊരുതാനുള്ള ശക്തി ശരീരത്തിന് ലഭിക്കാന്‍ നന്നായി വിശ്രമിക്കുക.

ശരീരത്തിലെ ജലാംശം കുറയുന്നത്
ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനായി ധാരാളം വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. ശരീരം രോഗത്തിനെതിരെ പൊരുതാന്‍ ഇത് ഊര്‍ജ്ജം പകരുന്നു. ചില സമയങ്ങളില്‍ പനിക്കൊപ്പം ഛര്‍ദ്ദിലും വയറിളക്കവും ഉണ്ടായേക്കാം. ഈ സമയം ശരീരത്തിന് വെള്ളം അത്യാവശ്യമാണ്. ഇത് നിര്‍ജ്ജലീകരണത്തില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും പനി ലക്ഷണങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു. ഈ സമയങ്ങളില്‍ മദ്യവും കഫൈനും ഒഴിവാക്കാനും ശ്രദ്ധിക്കുക.

നല്ല ഉറക്കം ലഭിക്കാത്തത്
പനി വരുന്ന സാഹചര്യങ്ങളില്‍ നിങ്ങള്‍ തീര്‍ച്ചയായും 7 മുതല്‍ 9 മണിക്കൂര്‍ വരെ നന്നായി ഉറങ്ങേണ്ടതുണ്ട്. ഈ സമയം നിങ്ങള്‍ ഫോണ്‍ മാറ്റി വെക്കുക. പരമാവധി ഉറക്കത്തിന് പറ്റിയ അന്തരീക്ഷം ഒരുക്കുക. വിവിധ രോഗലക്ഷണങ്ങളുള്ളതിനാല്‍ പലപ്പോഴും ഈ സമയത്തെ ഉറക്കം ബുദ്ധിമുട്ടേറിയതാവാം. പക്ഷെ ഓര്‍ക്കുക ശരിയായ ഉറക്കം വേഗത്തിലുള്ള രോഗശാന്തിക്കുള്ള മരുന്നാണ്.

തെറ്റായ ഭക്ഷശീലങ്ങള്‍
പനിയുള്ള സമയത്ത് നിങ്ങളുടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തേണ്ടത് ആവശ്യമാണ്. ദഹന വ്യവസ്ഥയിലും ഈ നിയന്ത്രണം വേണ്ടതുണ്ട്. ശരീരത്തിന് വേഗം ദഹിപ്പിക്കാന്‍ സാധിക്കുന്ന ലഘുവായ ഭക്ഷണങ്ങള്‍ ഈ സമയം കഴിക്കുക. പൊരിച്ചതോ, പഞ്ചസാര അടങ്ങിയതോ ആയ ഭക്ഷണങ്ങള്‍ കുറയ്ക്കാം. പകരം പഴങ്ങള്‍ പച്ചക്കറികള്‍ എന്നിവ അടങ്ങിയ ലഘു ഭക്ഷണങ്ങള്‍ ഡയറ്റില്‍ ചേര്‍ക്കാന്‍ ശ്രദ്ധിക്കുക.

ക്വട്ടേഷൻ ക്ഷണിച്ചു.

കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള 3 ക്രോസ്‍ഫീൽഡ് യുവി ഡി 3 എൻ.എച്ച്.സി (എസ്.എസ്) വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി അഞ്ച് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ,

സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ബ്രൈഡൽ മേഖലയിൽ പരിശീലനം പൂർത്തീകരിച്ച 35 കുടുംബശ്രീ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ. പി ജയചന്ദ്രൻ

ക്വട്ടേഷൻ ക്ഷണിച്ചു

കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള 3 ക്രോസ്‍ഫീൽഡ് യുവി ഡി 3 എൻ.എച്ച്.സി (എസ്.എസ്) വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി അഞ്ച് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ,

ദേശീയ അപ്രന്റിസ്ഷിപ്പ് മേള ഡിസംബർ 22ന്

ഐ.ടി.ഐ കോഴ്‌സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനവും തൊഴിലവസരങ്ങളും ലഭ്യമാക്കുന്നതിന് ജില്ലയിലെ ഐ.ടി.ഐകളുടെ സംയുക്താഭിമുഖ്യത്തിൽ പ്രധാനമന്ത്രി ദേശീയ അപ്രന്റിസ്ഷിപ്പ് മേള (പി.എം.എൻ.എ.എം) സംഘടിപ്പിക്കുന്നു. ഡിസംബർ 22ന് രാവിലെ 9.30 മുതൽ കൽപ്പറ്റ കെ.എം.എം ഗവ

ചുരത്തിലെ ഗതാഗത തടസ്സങ്ങൾക്ക് ശാശ്വത പരിഹാരം കാണുക :ഓൾ കേരള ടൂറിസം അസോസിയേഷൻ

മാനന്തവാടി: ചുരത്തിൽ നിരന്തരമുണ്ടാകുന്ന ബ്ലോക്കുകൾ വയനാടൻ ടൂറിസത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും സർക്കാറിന്റെ അടിയന്തിര ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും ആക്s ജില്ലാകമ്മിറ്റി ആവശ്യപെട്ടു. ആക്ട സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികൾക്ക് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. ആക്ട

പ്രോസ്റ്റേറ്റ് ക്യാൻസർ ; പുരുഷന്മാർ അറി‍ഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

പ്രോസ്റ്റേറ്റ് ക്യാൻസർ ; പുരുഷന്മാർ അറി‍ഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ പുരുഷന്മാരിൽ ഏറ്റവും സാധാരണമായ രണ്ടാമത്തെ ക്യാൻസറാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. പുരുഷന്മാർ 40 വയസ്സ് തികയുമ്പോൾ പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ വസ്തുതകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. പുരുഷ പ്രത്യുത്പാദന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.