വെങ്ങപ്പള്ളി കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ ‘നാടിന്റെ വികസന പദ്ധതിക്ക് കുട്ടികളും പങ്കാളികളാകുന്നു’ എന്ന പ്രമേയത്തിൽ കുട്ടികൾ തയ്യാറാക്കിയ വികസന പദ്ധതികൾ വാർഡതലത്തിൽ ക്രോഡീകരിച്ച് തയ്യാറാക്കിയ സമഗ്രവികസന പദ്ധതിരേഖ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പ്രകാശനം ചെയ്തു.ഭരണസമിതി അംഗങ്ങളായ പ്രസിഡന്റ് ഇകെ രേണുക,വൈസ് പ്രസിഡന്റ് പി.എം നാസർ, സിഡിഎസ് ചെയർപേഴ്സൺ നിഷാ രാമചന്ദ്രൻ ,ബാലസഭ ആർ.പി ബബിത വി.പി,സാമൂഹ്യ ഉപസമിതി കൺവീനർ സാഹിനി എന്നിവർ പങ്കെടുത്തു.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







