ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള നിയമ ബിരുദവും സര്‍ക്കാര്‍, എന്‍ജിഒ, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ എന്നിവ സംബന്ധിച്ച നിയമപരമായ കാര്യങ്ങളില്‍ അഭിഭാഷകരായി രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, പ്രായം, യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫോട്ടോ സഹിതം ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ ഓഫീസില്‍ നവംബര്‍ അഞ്ച് വൈകിട്ട് അഞ്ചിനകം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ മീനങ്ങാടി ജില്ലാ ശിശുസംരക്ഷണ യൂണിറ്റില്‍ ലഭിക്കും. ഫോണ്‍- 04936 246098, 8606229118.

NSS സ്പെസിഫിക് ഓറിയൻ്റേഷൻ സംഘടിപ്പിച്ചു.
മുട്ടിൽ: മുട്ടിൽ WOVHSS ,NSS യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ വളണ്ടിയേഴ്സിനുള്ള സ്പെസിഫിക് ഓറിയൻ്റേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. NSS മീനങ്ങാടി ക്ലസ്റ്റർ കോഡിനേറ്ററും പ്രശസ്ത ട്രെയിനറുമായ രാജേന്ദ്രൻ മാസ്റ്റർ ക്ലാസിന് നേതൃത്വം നൽകി. സഫുവാൻ