കൽപ്പറ്റ:എം.കെ.ജിനചന്ദ്രൻ സ്മാരക ജില്ല സ്റ്റേഡിയത്തിൽ വച്ച് 21, 22 തീയതികളിൽ കേരള സ്റ്റേറ്റ് അത്‌ലറ്റിക് അസോസിയേഷൻ നടത്തുന്ന സ്റ്റേറ്റ് മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ വിജയികൾക്ക് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ. ജെ.ഷാജി സമ്മാനവിതരണം നടത്തി. എക്സൈസ് വിമുക്തി മിഷൻ ജില്ല കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം, സംസ്ഥാന അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ.ചന്ദ്രശേഖരൻ പിള്ള,സംസ്ഥാന അത്‌ലറ്റിക് അസോസിയേഷൻ ട്രഷറർ കെ.രാമചന്ദ്രൻ, വയനാട് അത്‌ലറ്റിക് അസോസിയേഷൻ ട്രഷറർ സജീഷ് മാത്യു, വയനാട് ജില്ല അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡൻറ് സി.പി സജി ചെങ്ങനാമഠത്തിൽ, സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ എ.ഡി ജോൺ,ഷോണി ജോസഫ് മുതലായവർ സംബന്ധിച്ചു.

ക്വട്ടേഷൻ ക്ഷണിച്ചു.
കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള 3 ക്രോസ്‍ഫീൽഡ് യുവി ഡി 3 എൻ.എച്ച്.സി (എസ്.എസ്) വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി അഞ്ച് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ,







