കൽപറ്റ: ചത്തീസ്ഗഡിലെ ദുർഗിൽ നടന്ന ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ദേശീയ സമ്മേളനത്തിൽ ഗവേഷണ-അധ്യാപന-വിജ്ഞാന വ്യാപന മേഖലകളിലെ പ്രവർത്തന മികവിനുള്ള വെറ്റ് ഐക്കൺ അവാർഡുകൾക്ക് വയനാട് പൂക്കോട് സർവകലാശാലയിലെ 4 വനിതാ അധ്യാപകർ അർഹരായി.
ദേശീയ തലത്തിൽ ഇരുപതോളം വെറ്ററിനറി പ്രൊഫഷനലുകളെയാണ് സമ്മേളനത്തിൽ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ആദരിച്ചത്.
വെറ്ററിനറി അനാട്ടോമി വിഭാഗത്തിലെ പ്രൊഫസർ ഡോ. എസ് മായ, ഉന്നത പ്രൊഫഷണൽ മികവിനുള്ള ഗോൾഡൻ ലീഗസി അവാർഡ് കരസ്ഥമാക്കി.
വെറ്ററിനറി ഫാർമക്കോളജിയിലെ ഗവേഷണ – അധ്യാപന മികവിനുള്ള ഡിസ്റ്റിംഗുഷ്ഡ് വുമൺ വെറ്റ് എക്സലൻസ് അവാർഡ് പ്രൊഫ ഡോ. നിഷ എ ആർ നേടി.
വെറ്ററിനറി മേഖലയിലെ നൂതനവും വേറിട്ടതുമായ പ്രവർത്തനങ്ങൾക്കുള്ള ഔട്ട്സ്റ്റാൻഡിങ് വുമൺ വെറ്റ് ഇൻ പ്രൊഫഷണൽ സർവിസസ് അവാർഡിന് പ്രൊഫ ഡോ. ബിന്ദ്യ ലിസ് എബ്രഹാം അർഹയായി.
വെറ്ററിനറി ക്ലിനിക്കൽ മെഡിസിൻ ഗവേഷണ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള ഡിസ്റ്റിംഗുഷ്ഡ് വുമൺ വെറ്റ് എക്സലൻസ് പുരസ്‌കാരം ഡോ. അമ്പിളി വി ആർ കരസ്ഥമാക്കി.

കോട്ടത്തറ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ മാതൃകാപരം : അഡ്വ ടി.ജെ ഐസക്
കോട്ടത്തറ: കോട്ടത്തറ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണ സമിതി ബഹുദൂരം മുന്നിലാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.ടി.ജെ ഐസക് പറഞ്ഞു.കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര കേരള സർക്കാരുകളുടെയും സിപിഎം