ബത്തേരി: വയനാട് ജില്ല സൈക്കിൾ പോളോ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാതല സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് സെൻ്റ്മേരിസ് കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ചു. വിവിധ കാറ്റഗറികളിലായി 16 ഓളം ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ടൂർണമെന്റിന്റെ ഉദ്ഘാടനം സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെഎം ഫ്രാൻസിസ് നിർവഹിച്ചു .ചടങ്ങിൽ സെൻ്റ്മേരിസ് കോളേജ് റസിഡൻഷ്യൽമാനേജർ ശ്രീ ജോൺമത്തായിനൂറനാൽ മുഖ്യാതിഥിയായിരുന്നു. സലീം കടവൻ ,സുബൈർ ഇളകുളം, സാജിദ് NC ചടങ്ങിൽ പങ്കെടുത്തു.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







