തിരുവനന്തപുരം : ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം സ്ഥാനതലത്തിൽ നടത്തിയ ജീവിതോത്സവം 2025 കാർണിവൽ പരിപാടിയായ ആകാശ മിഠായി പരിപാടിയിൽ വയനാട് ജില്ലയെ പ്രതിനിധീകരിച്ച് പിണങ്ങോട് ഹയർസെക്കൻഡറി സ്കൂൾ സാംസ്കാരിക പരിപാടി അവതരിപ്പിച്ചു.തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിലാണ് പരിപാടി നടത്തിയത്. ഗോത്ര താളം എന്ന പേരിൽ അവതരിപ്പിച്ച സാംസ്കാരിക പരിപാടി ഏറെ ശ്രദ്ധേയമായി.
പിണങ്ങോട് സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാരായ ആവണി കെ എസ് , വൈഗ എസ് ദിനേശ് ,ശ്രീലക്ഷ്മി എസ് ,എയ്ഞ്ചൽ ടി ഡെന്നി,കാഞ്ചന പി , ശിവമിത്ര ആർ , അക്ഷയ രാമചന്ദ്രൻ എന്നിവരാണ് പരിപാടിയിൽ പങ്കെടുത്തത്. ഉണർവ് രമേഷാണ് വിദ്യാർത്ഥികള ഇതിനായി പരിശീലിപ്പിച്ചത്. അധ്യാപികയായ ചന്ദന സുരേഷ്, എൻഎസ്എസ് ജില്ലാ കൺവീനർ ശ്യാൽ കെ. എസ് എന്നിവർ ടീമിന് നേതൃത്വം നൽകി

ക്വട്ടേഷൻ ക്ഷണിച്ചു.
കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള 3 ക്രോസ്‍ഫീൽഡ് യുവി ഡി 3 എൻ.എച്ച്.സി (എസ്.എസ്) വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി അഞ്ച് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ,







