ആപ്പിള്‍ ഉന്നയിച്ച ആശങ്കയില്‍ രണ്ട് കമ്പനികളും പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് ആപ്പിള്‍ പ്രതിനിധി വ്യക്തമാക്കിയിട്ടുണ്ട്വൈറല്‍ ഡേറ്റിങ് ആപ്ലിക്കേഷനുകളായ ടീ, ടീഓണ്‍ഹര്‍ എന്നിവ തങ്ങളുടെ ആപ്പ് സ്റ്റോറില്‍ നിന്നും നീക്കം ചെയ്തതായി വ്യക്തമാക്കിയിരിക്കുകയാണ് ആപ്പിള്‍. യൂസര്‍ പ്രൈവസിയിലും കണ്ടന്റ് മോഡറേഷനിലും കൃത്യമായി ആപ്പിള്‍ ഗൈഡ് ലൈനുകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടിയുണ്ടായതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അനാവശ്യമായി സ്വകാര്യ വിവരങ്ങള്‍ പങ്കുവച്ചതും യൂസര്‍മാരില്‍ നിന്നുള്ള നിരന്തരമായ പരാതികള്‍ മൂലവുമാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതമായതെന്ന് ആപ്പിളും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇവ രണ്ടും ലഭ്യമാണ്. ആപ്പിള്‍ ഉന്നയിച്ച ആശങ്കയില്‍ രണ്ട് കമ്പനികളും പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് ആപ്പിള്‍ പ്രതിനിധി വ്യക്തമാക്കിയിട്ടുണ്ട്.
2023ലാണ് ടീ ലോഞ്ച് ചെയ്തത്. ഈ വര്‍ഷം വന്‍ തോതില്‍ വൈറലാവുകയും ചെയ്തിരുന്നു. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സേഫ്റ്റി ടൂള്‍ എന്ന നിലയിലായിരുന്നു ആപ്പിന് വേണ്ടിയുള്ള മാര്‍ക്കറ്റിങ് പോലും നടത്തിയത്. ഡേറ്റിങ്ങ് ആപ്പുകളില്‍ പുരുഷന്മാരെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കാന്‍, അതായത് റിവ്യൂകള്‍, സ്വകാര്യ വിവരങ്ങള്‍, റെഡ് ഫ്‌ളാഗ് – ഗ്രീന്‍ ഫ്‌ളാഗ് ലേബലുകള്‍ നല്‍കാനും ഈ അപ്പ് വഴി കഴിയും. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് പുരുഷന്മാരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഒരിടയ്ക്ക് ടീയില്‍ നിന്നും 72, 000ത്തോളം ചിത്രങ്ങളാണ് പുറത്തായത്. അക്കൗണ്ട് വെരിഫിക്കേഷന് ഉപയോഗിച്ച മൂവായിരത്തോളം സെല്‍ഫികളും ഫോട്ടോ ഐഡികളും വരെ പുറത്തായിരുന്നു.