എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും പരാതികള്‍ പരിഹരിക്കാന്‍ സംയുക്തമായി നിധി ആപ്കെ നികാത്ത് എന്ന പേരിൽ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. ഒക്ടോബർ 27 രാവിലെ ഒന്‍പതിന് മേപ്പാടി വ്യാപാരി വ്യവസായ ഏകോപന സമിതി ഹാളിൽ നടക്കുന്ന ക്യാമ്പില്‍ അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. https://forms.gle/tfJAjVXHVj41J6Zn6 മുഖേന രജിസ്റ്റര്‍ ചെയ്യുകയോ അല്ലെങ്കിൽ തത്സമയ രജിസ്ട്രേഷൻ നടത്തുകയോ വേണം. ഫോണ്‍- 0495 2361293.

ജിഎച്ച്എസ്എസ് പനമരം ജേതാക്കൾ
ബത്തേരി സെൻ്റ്മേരീസ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന വയനാട് ജില്ല സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ജിഎച്ച്എസ്എസ് പനമരം ചാമ്പ്യന്മാരായി. ഡബ്ലിയു എച്ച് എസ് പിണങ്ങോടിനാണ് രണ്ടാം സ്ഥാനം. വിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ്