കല്‍പ്പറ്റ: മുട്ടില്‍ ഡബ്ല്യുഎംഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പനു കീഴില്‍ യുജിസി നെറ്റ് പരിശീലന കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. ടി. സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
വയനാടിന്റെ സമഗ്ര പുരോഗതിക്ക് ഉന്നതവിദ്യാഭ്യാസ രംഗത്തെ വികസനം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സാധ്യതകളും അവസരങ്ങളും പ്രയോജനപ്പെടുത്തി മുന്നേറാന്‍ തയാറാകണമെന്നു എംഎല്‍എ വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.വിജി പോള്‍ അധ്യക്ഷത വഹിച്ചു. ഡബ്ല്യുഎംഒ പ്രസിഡന്റ് പി.പി.എ. ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി. സെന്റര്‍ കോ ഓര്‍ഡിനേറ്റര്‍ പി. കബീര്‍, സിബി ജോസഫ്, പി. ഷബീറലി, മുഹമ്മദ് റാഫി, ഡോ.എം. ഷിബിന, ഡോ.ശബ്‌നം, മഹ്മൂദ് അസ്‌ലം, എം.പി. മുഹമ്മദ് ഷബീര്‍ എന്നിവര്‍ പ്രസംഗിച്ചു.

ക്വട്ടേഷൻ ക്ഷണിച്ചു.
കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള 3 ക്രോസ്‍ഫീൽഡ് യുവി ഡി 3 എൻ.എച്ച്.സി (എസ്.എസ്) വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി അഞ്ച് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ,







