കേരളത്തില്‍ വികസനം ഉണ്ടായത് ഇടത് സര്‍ക്കാരുകളുടെ കാലത്ത് മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ മേഖലയിലും വലിയ വികസനം കൊണ്ടുവരാന്‍ കഴിഞ്ഞ ഒന്‍പത് മാസങ്ങള്‍ക്കുള്ളില്‍ കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. ഒരിക്കലും നടക്കില്ല എന്ന് കരുതിയ പലതും യാഥാര്‍ത്ഥ്യമാക്കി. ദേശീയ പാത വികസനം ഡിസംബറോടെ പൂര്‍ത്തിയാകും. കേരളത്തിന്റെ വികസനത്തില്‍ പ്രവാസികള്‍ നല്‍കിയ സംഭാവന വളരെ വലുതാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
പ്രവാസികള്‍ക്കായി നരിവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി. ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒമാനിലെ മസ്‌ക്കറ്റില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.








