ഇടുക്കി: അടിമാലി കൂമ്പൻപാറയിൽ വൻ ദുരന്തമാണ് ഒഴിവായത്. ലക്ഷംവീട് ഉന്നതിയിലെ വീടുകൾക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. അപകടാവസ്ഥ മുൻനിർത്തി 22 കുടുംബങ്ങളെ ഇന്നലെ രാവിലെ മാറ്റിപ്പാര്‍പ്പിച്ചതിനാലാണ് വലിയദുരന്തം ഒഴിവായത്. ദേശീയ പാതക്കായി അശാസ്ത്രീയമായി മണ്ണെടുത്തതാണ് അപകടത്തിനിടയാക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം. ഏതാണ്ട് പന്ത്രണ്ട് വീടുകൾക്ക് മേൽ മണ്ണിടിഞ്ഞു വീണിട്ടുണ്ടെന്നാണ് നാട്ടുകാർ നൽകുന്ന വിവരം. ആറ് വീടുകൾ തകർന്നതായും വിവരമുണ്ട്. കഴിഞ്ഞ് മൂന്ന് ദിവസമായി പലതവണ മേഖലയിൽ മണ്ണിടിഞ്ഞിരുന്നു. ദേശീയ പാതക്കായി മണ്ണ് മാറ്റിയ സ്ഥലത്ത് വലിയ വിള്ളലും രൂപപ്പെട്ടു. ദേശീയപാത നിർമാണത്തിന്‍റ ഭാഗമായി പലയിടത്തും അശാസ്ത്രീയമായി വൻതോതിൽ മണ്ണ് നീക്കിയത് അപകടഭീഷണി ഉയർത്തുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







