പുൽപള്ളി ബസ്‌റ്റാൻഡ് വ്യാപാര സമുച്ചയത്തിൽ പൈപ്പ് പൊട്ടി;മലിനജലം തളംതെട്ടി ശുചിമുറി

പുൽപള്ളി : പുൽപ്പള്ളി ബസ്റ്റാൻഡ് വ്യാപാര സമുച്ചയത്തിൽ 30 വർഷം മുൻപ് നിർമിച്ച ശുചിമുറികളുടെ സ്‌ഥിതി അത്യന്തം ശോചനീയം. സ്ത്രീകൾക്കും പുരുഷൻമാർക്കുമായി 8 ശുചിമുറികളാണുള്ളത്. ഇതിന്റെ വാതിലുകൾക്ക് കുറ്റിയും കൊളുത്തുമില്ല. ഇനി കുറ്റി സ്ഥാപിക്കാൻ കട്ടിളയിൽ സ്ഥലവുമില്ല. സിമന്റ് കട്ടിളയുടെ പലഭാഗവും അടർന്നുപോയി. തറയിലെ ടൈലുകളും ക്ലോസറ്റുകളും തകർന്നുകിടക്കുന്നു. പൈപ്പ് പൊട്ടിയൊഴുകുന്നതും മലിനജലം ശുചിമുറിള്ളിൽ കെട്ടിനിൽക്കുന്നതും അരോചകമായെന്ന് യാത്രക്കാർ പറയുന്നു. എത്രശുചീകരിച്ചാലും നന്നാവാത്തവിധം ശുചിമുറിയാകെ തകർന്നു. പതിറ്റാണ്ടുകൾക്കുമുൻപ് നിർമിച്ച ഈ കേന്ദ്രത്തിൽ കയറിയാൽ മനംപിരട്ടലുണ്ടാവും. പ്രാഥമിക സൗകര്യങ്ങൾ നിർവഹിക്കാൻ ഒരു മാർഗവുമില്ലാത്തവരും ബസ് ജീവനക്കാരുമാണ് പ്രധാനമായും ഈ ശുചിമുറി ഉപയോഗിക്കുന്നത്. പലപ്പോഴും ശുചിമുറിയിൽ നിന്നുയരുന്ന ദുർഗന്ധം ബസ് കാത്തുനിൽക്കുന്നവർക്കും പരിസരത്ത് വ്യാപാരം നടത്തുന്നവർക്കും പ്രയാസമുണ്ടാക്കുന്നു.
ബസ്റ്റാൻഡിലെ കെട്ടിടമാകെ അപകടാവസ്‌ഥയിലാണ്. കെട്ടിടം പലഭാഗത്തും പൊട്ടിതകർന്നു. കോൺക്രീറ്റ് ബീമുകൾക്കും പൊട്ടലുണ്ട്. പിൻഭാഗത്ത് ഭിത്തിയും, സൺഷേഡും ജീർണിച്ചു പൊട്ടി. ബസ്റ്റാൻഡ് നവീകരണം നടക്കുമെന്ന പ്രതീക്ഷയിൽ കെട്ടിടത്തിന്റെ അറ്റകുറ്റപണികളൊന്നും നടത്തിയില്ല. അപകടാവസ്ഥയിലുള്ള കെട്ടിടവും ബസ്റ്റാൻഡ് നവീകരണത്തിന്റെ ഭാഗമായി പൊളിച്ചുനീക്കാനും ആലോചനയുണ്ടായിരുന്നു. ബസ്റ്റാൻഡ് നവീകരണം നിയമ ക്കുരുക്കിലായതോടെ നിർമാണ മൊന്നും നടന്നില്ല.
ദേവസ്വം സഹായത്തോടെ ആധുനിക സംവിധാനങ്ങളോടെ ബസ്റ്റാൻഡ് നിർമിക്കാനും ഒപ്പം ദേവസ്വത്തിന് വ്യാപാരസമുച്ചയം നിർമിക്കാനുമായിരുന്നു പദ്ധതി. ടേക്ക് എബ്രേക്ക് പദ്ധതി യിൽ കൂടുതൽ സൗകര്യങ്ങളോടെ വിശ്രമസ്ഥലം, ശുചിമുറി സമുച്ചയം എന്നിവയെല്ലാം പദ്ധതിയിൽ വിഭാവനം ചെയ്തിരുന്നു. ബസ്റ്റാൻഡ് നിർമാണത്തിനാവശ്യമായ സ്‌ഥലം ദേവസ്വം അനുവദിച്ചിരുന്നു. എന്നാൽ ഇതിനെ എതിർക്കുന്നവരുടെ പരാതിയിൽ ദേവസ്വംബോർഡ് തീരുമാനം കോടതി തടയുകയായിരുന്നു.
പണ്ട് നിർമിച്ച ബസ്റ്റാൻഡിൽ ബസുകൾ ഇടാനും യാത്രക്കാർക്ക് വിശ്രമിക്കാനും സ്ഥല സൗകര്യമില്ല. മഴക്കാലത്ത് യാത്രക്കാർക്ക് സുരക്ഷിതമായി നിൽക്കാനുള്ള സ്ഥലം പോലും സ്‌റ്റാൻഡിലില്ല. വിദ്യാർഥികളടക്കമുള്ളവർ മഴയും വെയിലും കൊണ്ട് ദുരതമനുഭവിക്കുന്നു. അത്യാവശ്യമായി ശുചിമുറി സൗകര്യം വേണ്ടിവന്നാൽ അതിനും മാർഗമില്ല.ബസ്റ്റ‌ാൻഡ് നവീകര ണം വേഗത്തിൽ നടപ്പായില്ലെങ്കിൽ പുതിയശുചിമുറി ബ്ലോക്ക് നിർമിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. വ്യാപാരസമുച്ചയത്തിലെ ഏതാനും മുറികൾ ഒഴിപ്പിച്ചെടുത്താൽ ഇതിനുള്ള സ്‌ഥലസൗകര്യം കണ്ടെത്താമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി. പഞ്ചായത്ത് അധികൃതർക്ക് ഇതിലൊന്നും വലിയ താല്പര്യമില്ലാത്ത അവസ്ഥയാണുള്ളത്.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍

കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍

വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺ​ഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ

‘ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ്’:​ കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി വ​യ​നാ​ട് ടൗ​ൺ​ഷി​പ്പി​ൽ നി​ർ​മി​ച്ച വീ​ട്ടി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ന്ത്രി കെ.​രാ​ജ​നെ പ​രി​ഹ​സി​ച്ച് വി. ​ഡി.​സ​തീ​ശ​ൻ. വി​ള്ള​ൽ പ​രി​ശോ​ധി​ക്കാ​ൻ മ​ന്ത്രി വ​ന്ന​ത് നാ​ട​ക​മാ​ണ്. ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല. എ​ൻ​ജി​നീ​യ​ർ​മാ​രാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്

സോപ്പ്, ചീപ്പ്…കണ്ണാടി മുതല്‍ വിമാനടിക്കറ്റ് വരെ….സകലതിനും വില കൂടുന്നു; കുടുംബ ബജറ്റ് താറുമാറാക്കി പശ്ചിമേഷ്യൻ യുദ്ധം

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ഇന്ത്യന്‍ കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ മാറ്റിവെക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണ്. സോപ്പ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.