ബത്തേരി : ഘടകകക്ഷികളുടെ എതിർപ്പിനെ അവഗണിച്ച് പി എം ശ്രീ പദ്ധതി അടിയന്തിരമായി അംഗീകരിച്ചു ഒപ്പിടാനുണ്ടായ സാഹചര്യം സർക്കാർ വ്യക്തമാക്കണമെന്ന് കെപിഎസ്ടിഎ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പിഎം ശ്രീ പദ്ധതിയിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം സംസ്ഥാന വൈസ് പ്രസിഡൻ്റ് പി എസ് ഗിരീഷ്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻ്റ് എം.പി സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവ്വാഹക സമിതി അംഗം ബിജു മാത്യു, എംടി ബിജു, നവീൻ പോൾസൻ, കെകെ രാമചന്ദ്രൻ , ജിജോ കുര്യാക്കോസ്, കെ.നിമാറാണി, കെ.എസ് അനൂപ്കുമാർ, കെ.ജെ ജോബി, രജീഷ് മായൻ, സി.കെ നന്ദകുമാർ എന്നിവർ സംസാരിച്ചു.

ജനറൽ ഫിറ്റ്നസ് ട്രെയിനർ അഭിമുഖം നാളെ
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജനറൽ ജനറൽ ഫിറ്റ്നസ് ട്രെയിനർ നിയമനം നടത്തുന്നു. പ്ലസ് ടു/ ജിം മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റ്, വരുമാന







