വൈത്തിരി: കേരള സ്റ്റേറ്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെഎസ്ടിഎ) ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി ടൗണില്‍ പൊതുയോഗം നടത്തി. സംസ്ഥാന സെക്രട്ടറി പി.ജെ. ബിനേഷ് ഉദ്ഘാടനം ചെയ്തു. പികെഎസ് ജില്ലാ വൈസ് പ്രസിഡന്റ് എസ്. ചിത്രകുമാര്‍ അധ്യക്ഷത വഹിച്ചു. പി.കെ. അസീസ്, വിശാല, ശാന്തി, എത്സി ജോര്‍ജ്, എം. രമേഷ്, കെ.പി. രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. കെഎസ്ടിഎ ജില്ലാ കമ്മിറ്റി അംഗം ടി.കെ. അബ്ബാസ് സ്വാഗതവും ഉപജില്ലാ ട്രഷറര്‍ ശരത്ത് റാം നന്ദിയും പറഞ്ഞു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







