മീനങ്ങാടി: മാലിന്യനിർമ്മാർജ്ജനവും ചെണ്ടമേളവും ഒരേ താളത്തിലാക്കി മിനങ്ങാടി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന.
ചെണ്ട വാങ്ങുന്നതിനും പരിശീലനത്തിനും ആവശ്യമായ പണം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ വകയിരുത്തി കൊണ്ടാണ് പത്ത് ഹരിത കർമ്മ സേനാംഗങ്ങൾ പരിശീലനം പൂർത്തിയാക്കിയത്.
വാതിൽപ്പടി അജൈവമാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാനതല പുരസ്കാരം ഫലകുറി ലഭിച്ച ഹരിതകർമ്മ സേനയുടെ തൊപ്പിയിലെ മറ്റൊരു പൊൻതൂവലാണ് പരിശീലനം പൂർത്തിയാക്കി അരങ്ങേറ്റം കുറിച്ച ഹരിതം വാക്യമേള സംഘം.
ജനകീയ ഹോട്ടൽ ഗ്രീൻ കഫെറ്റീരിയ ടേക്ക് എ ബ്രേക്ക് തുടങ്ങിയവയും ഇവരുടെ നേതൃത്വത്തിൽ പ്രവർത്തിച്ച വരുന്നു. ചെണ്ട കലാകാരൻ കലാമണ്ഡലം വി ജി ശരത്തിനു കീഴിലാണ് പരിശീലനം പൂർത്തിയാക്കിയതും അരങ്ങേറ്റം നടത്തിയതും.

ജനറൽ ഫിറ്റ്നസ് ട്രെയിനർ അഭിമുഖം നാളെ
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജനറൽ ജനറൽ ഫിറ്റ്നസ് ട്രെയിനർ നിയമനം നടത്തുന്നു. പ്ലസ് ടു/ ജിം മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റ്, വരുമാന







