വികസന നേട്ടങ്ങളും ഭാവി നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്ത് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

വികസന നേട്ടങ്ങളും ഭാവി വികസന നിർദ്ദേശങ്ങളും ചര്‍ച്ച ചെയ്ത് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വികസന സദസ്. മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ ഉണ്ണികൃഷണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ഭവനരഹിതരായ പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കെല്ലാം വീട് അനുവദിച്ചതായി വികസന സദസിൽ വിശദീകരിച്ചു. പാർശ്വവത്കരിക്കപ്പെട്ട അതിദരിദ്രർ, വയോജനങ്ങൾ, സ്ത്രീകൾ എന്നിവർക്കായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കി.ആധുനിക രീതിയിൽ മാലിന്യ സംസ്‌കരണത്തിന് എം.സി.എഫ് നിർമ്മിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. 16 വാർഡുകളിലും മിനി എം.സി.എഫ് സ്ഥാപിച്ചു.

എസ്.എസ്.കെ വിഹിതം നൽകിയതിന് പുറമെ എസ്.ടി വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം, കെട്ടിടവും ഫർണ്ണിച്ചറുകളും, പഠനോപകരണങ്ങൾ, ലാപ്‍ടോപ്പ് വിതരണം, പഠനമുറി, ഗോത്ര സാരഥി, സ്‌മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ക്ലബ്ബുകൾക്കുള്ള പത്ര വിതരണം, വാദ്യോപകരണങ്ങൾ വിതരണം ചെയ്തു. ടൂറിസം കേന്ദ്രമായ കാന്തംപാറ  വെള്ളച്ചാട്ടത്തിലേക്കുള്ള റോഡ് പ്രവർത്തിക്ക് ഒരു കോടിയുടെ ഭരണാനുമതിയായി. വിവിധ റോഡുകളുടെ നവീകരണത്തിനായി വയനാട് പാക്കേജിൽ ഉൾപ്പെടുത്തി  1.16 കോടിയുടെ ഭരണാനുമതി ലഭിച്ചു. ആരോഗ്യ മേഖലയിൽ മികച്ച മുന്നേറ്റങ്ങൾ നടത്തിയതിന്റെ ഭാഗമായി അത്യാധുനിക രീതിയിലുള്ള ലാബ്, ഫിസിയോ തെറാപ്പി -പഞ്ച കർമ്മ സെന്റർ എന്നിവ ആരംഭിച്ചു. ഡയാലിസിസ്, അനുബന്ധ രോഗികൾക്ക് പാലിയേറ്റീവ് കമ്മറ്റി മുഖേന ധനസഹായം വിതരണം ചെയ്‌തു. പഞ്ചായത്തിന് ആർദ്രം  അവാർഡ് ലഭിച്ചതിന് പുറമെ ഫാമിലി ഹെൽത്ത് സെന്റർ ഈവനിങ്  ഒ.പി ആരംഭിച്ചു. വയോജനങ്ങൾക്കും പട്ടിക വിഭാഗത്തിൽപ്പെട്ടവർക്കും ആയുർവേദ ക്യാമ്പുകൾ സംഘടിപ്പിച്ചു. വടുവഞ്ചാൽ ടൗണിൽ സൗന്ദര്യവത്ക്കരണ പ്രവർത്തി പുരോഗിമിക്കുന്നു.

വികസന പദ്ധതികളുടെ അവതരണത്തിന് പുറമെ ഭാവിയിലേക്കുള്ള നിർദ്ദേശങ്ങളും ആശയങ്ങളും ഓപ്പൺ ഫോറത്തിൽ ചര്‍ച്ചയായി. ഗ്രാമപഞ്ചായത്ത് പരിധിയിലെ തോട്ടം തൊഴിലാളികൾക്ക് അനുകൂല്യം ലഭിക്കുന്ന പദ്ധതികൾ, വിവിധ മേഖലകളിൽ അടിയന്തര ഭൗതിക സംവിധാനങ്ങൾ നടപ്പാക്കണമെന്ന് ഓപ്പൺ ഫോറം ആവശ്യപ്പെട്ടു. പഞ്ചായത്ത് പരിധിയിൽ ഗവ ഹയർസെക്കൻഡറി സ്കൂളിനായി ഇടപ്പെടലുകൾ നടത്തണം. ഉന്നതികളിൽ കൂടുതൽ വികസന പ്രവര്‍ത്തനങ്ങൾ അനിവാര്യമെന്ന അഭിപ്രായവും ഉയര്‍ന്നു. ടൂറിസം മേഖലയായ കാന്തൻപാറ, നീലിമല എന്നിവിടങ്ങളിലെ വികസനം, മിനി പാർക്ക് നിര്‍മാണം എന്നിവയും പൊതുജനങ്ങൾ നിർദ്ദേശിച്ചു. നെൽകൃഷി പുനരുദ്ധാരണത്തിന് പദ്ധതികൾ വേണമെന്നും കമ്മ്യൂണിറ്റി നൂൺ ഫീഡിങ് സൗകര്യം ജനങ്ങൾക്കായി ഒരുക്കണമെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

മൂപ്പൈനാട്  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈബാൻ സലാം അധ്യക്ഷയായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ സീത വിജയൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജൂനിയർ സൂപ്രണ്ട് മനോജ് കുമാർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ യഹ്യാ ഖാൻ തലക്കൽ, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേനാ അംഗങ്ങൾ, അങ്കണവാടി പ്രവർത്തകർ, ആശാ വർക്കമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വി.എസ്.എസ് പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

ക്വട്ടേഷൻ ക്ഷണിച്ചു.

കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള 3 ക്രോസ്‍ഫീൽഡ് യുവി ഡി 3 എൻ.എച്ച്.സി (എസ്.എസ്) വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി അഞ്ച് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ,

സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ബ്രൈഡൽ മേഖലയിൽ പരിശീലനം പൂർത്തീകരിച്ച 35 കുടുംബശ്രീ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ. പി ജയചന്ദ്രൻ

ക്വട്ടേഷൻ ക്ഷണിച്ചു

കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള 3 ക്രോസ്‍ഫീൽഡ് യുവി ഡി 3 എൻ.എച്ച്.സി (എസ്.എസ്) വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി അഞ്ച് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ,

ദേശീയ അപ്രന്റിസ്ഷിപ്പ് മേള ഡിസംബർ 22ന്

ഐ.ടി.ഐ കോഴ്‌സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനവും തൊഴിലവസരങ്ങളും ലഭ്യമാക്കുന്നതിന് ജില്ലയിലെ ഐ.ടി.ഐകളുടെ സംയുക്താഭിമുഖ്യത്തിൽ പ്രധാനമന്ത്രി ദേശീയ അപ്രന്റിസ്ഷിപ്പ് മേള (പി.എം.എൻ.എ.എം) സംഘടിപ്പിക്കുന്നു. ഡിസംബർ 22ന് രാവിലെ 9.30 മുതൽ കൽപ്പറ്റ കെ.എം.എം ഗവ

ചുരത്തിലെ ഗതാഗത തടസ്സങ്ങൾക്ക് ശാശ്വത പരിഹാരം കാണുക :ഓൾ കേരള ടൂറിസം അസോസിയേഷൻ

മാനന്തവാടി: ചുരത്തിൽ നിരന്തരമുണ്ടാകുന്ന ബ്ലോക്കുകൾ വയനാടൻ ടൂറിസത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും സർക്കാറിന്റെ അടിയന്തിര ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും ആക്s ജില്ലാകമ്മിറ്റി ആവശ്യപെട്ടു. ആക്ട സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികൾക്ക് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. ആക്ട

പ്രോസ്റ്റേറ്റ് ക്യാൻസർ ; പുരുഷന്മാർ അറി‍ഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

പ്രോസ്റ്റേറ്റ് ക്യാൻസർ ; പുരുഷന്മാർ അറി‍ഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ പുരുഷന്മാരിൽ ഏറ്റവും സാധാരണമായ രണ്ടാമത്തെ ക്യാൻസറാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. പുരുഷന്മാർ 40 വയസ്സ് തികയുമ്പോൾ പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ വസ്തുതകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. പുരുഷ പ്രത്യുത്പാദന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.