കൽപ്പറ്റ: ജി.വി.എച്ച്.എസ്.എസ്. കൽപ്പറ്റയിലെ 2022-25 16-ാം ബാച്ച് സ്റ്റുഡൻസ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി.കൽപ്പറ്റ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് പി എൽ ഷൈജു സല്യൂട്ട് സ്വീകരിച്ചു. അച്ചടക്കവും ഉത്തരവാദിത്വബോധവും, സാമൂഹിക പ്രതിബദ്ധതയും, നീതിബോധവും ഉള്ള നല്ലൊരു തലമുറയെ വാർത്തെടുക്കുന്നതിൽ എസ് പി സി പദ്ധതിക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം തന്റെ സന്ദേശത്തിൽ വ്യക്തമാക്കി.
ചടങ്ങിൽ കൽപ്പറ്റ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ഇൻ ചാർജ് സരോജിനി ഓടമ്പം,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ ശിവരാമൻ,വയനാട് ജില്ല വിദ്യാഭ്യാസ ഓഫീസർ മൻമോഹൻ , വിദ്യാലയത്തിന്റെ പി.ടി.എ.പ്രസിഡൻറ്
സി ജയരാജ്,പ്രിൻസിപ്പാൾ പി.ടി സജീവൻ എന്നിവർ സല്യൂട്ട് സ്വീകരിച്ചു. ഹെഡ്മിസ്ട്രസ് എം സൽമ കേഡറ്റുകൾക്ക് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. വയനാട് ജില്ല അഡീഷണൽ ഡിസ്ട്രിക്ട് നോ ഡൽ ഓഫീസർ കെ മോഹൻദാസ്,SPC ജില്ലാ പ്രൊജക്റ്റ് അംഗങ്ങളായ
ടി കെ ദീപ,ടി എൽ ലല്ലൂ,
ബത്തേരി എ.എസ്.ഐ എം വി ജയകുമാർ,ഡ്രിൽ ഇൻസ്ട്രക്ടർ ടി അനസ്,സി കെ അമ്പിളി എന്നിവർ പരേഡിന് നേതൃത്വം നൽകി. റിട്ടേർട്ട് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് കെ ശ്രീധരൻ, സി.പി.ഒമാരായ ഈ ലേഖ എൻ എ അർഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് കേഡറ്റുകൾ പരേഡ് പരിശീലനം പൂർത്തിയാക്കിയത്.

ടെൻഡർ ക്ഷണിച്ചു
വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ വെണ്‍മണി ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഐ.ഇ.സി ബോർഡ് സ്ഥാപിക്കുന്നതിനും ബോര്‍ഡിനുള്ള ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനും താത്പര്യമുള്ള താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, വിതരണക്കാര്‍ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.







