കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ പനവല്ലി, തിരുനെല്ലി, അപ്പപ്പാറ, അരണപ്പാറ, തോൽപെട്ടി, നരിക്കൽ, വെള്ളറ പ്രദേശങ്ങളിൽ നാളെ (ഒക്ടോബര്‍ 30) രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ മൂളിത്തോട് പ്രദേശത്ത് നാളെ (ഓക്ടോബർ 30) രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ അഞ്ചാം മൈൽ, കാരക്കമല കോഫി മിൽ, വേലുക്കരകുന്ന് പ്രദേശങ്ങളിൽ നാളെ(ഓക്ടോബർ 30) രാവിലെ ഒൻപത് മുതൽ വൈകിട്ട് 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ എകെജി, ചെല്ലിച്ചിറക്കുന്ന്, പ്രിയദർശിനി, താഴമുണ്ട പ്രദേശങ്ങളിൽ നാളെ (ഓക്ടോബർ 30) രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.








