യുഡിഎസ്എഫ് ഡിഡിഇ ഓഫിസ് മാർച്ച് നടത്തി.

കൽപറ്റ: പി എം ശ്രീ വിഷയത്തിൽ സർക്കാർ ബിജെപിയുമായുള്ള അന്തർധാര അവസാനിപ്പിച്ച് വിദ്യാർഥികളുടെ അടിസ്ഥാനപരമായുള്ള വിദ്യാഭ്യാസത്തിൽ വർഗീയത വളർത്താനുള്ള നിലപാടിൽ സംസ്ഥാന സർക്കാർ പിന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ടു യുഡിഎസ്എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിഡിഇ ഓഫിസ് മാർച്ച് നടത്തി. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് അഡ്വ: ടി.ജെ ഐസക് മാർച്ച് ഉദ്ഘാടനം ചെയ്തു. കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് അഡ്വ: ഗൗതം ഗോകുൽദാസ് അധ്യക്ഷത വഹിച്ചു.
എം എസ് എഫ് ജില്ലാ ജന:സെക്രട്ടറി ഫായിസ് തലക്കൽ, കെ എസ് സി സംസ്ഥാന വൈസ് പ്രസിഡന്റ്‌ സച്ചിൻ, യൂ ഡി എസ് എഫ് ജില്ലാ ഭാരവാഹികളായ ഹർഷൽ കെ,
അമീനുൽ മുഖ്താർ, അതുൽ തോമസ്, ഫസൽ കമ്പളക്കാട്,അസ്‌ലം ഷേർഖാൻ,ബേസിൽ ജോർജ്, ബേസിൽ സാബു,റുമൈസ് മാനന്തവാടി,ഹഫീസ് മുട്ടിൽ
എബി പീറ്റർ, മുബഷിർ നെടുങ്കരണ,ശ്രീലാൽ സി എസ്, സ്റ്റെൽജിൻ ജോർജ്, അൻവർ,ഹഫ്സൽ വടേരി,റഹീൽ അബാൻ, റിസാൻഷ,ഫിനാസ് വടേരി,സാരംഗ് കൃഷ്ണ, അജു സിറാജ്, അമീൻ അഹമ്മദ്‌, നാഫിഹ് ചുണ്ടേൽ, കൃഷ്ണജിത്ത് കെ വി ,ദീപു കമ്പളക്കാട്, സഫുവാൻ കോട്ടത്തറ, സിനാൻ മേപ്പാടി, ഫർഹാൻ മേപ്പാടി,ഫാഹിം മാണ്ടാട്,സിനാൻ പടിഞ്ഞാറത്തറ എന്നിവർ നേതൃത്വം നൽകി.

യാത്രക്കാർക്ക് വലിയ ആശ്വാസം തന്നെ, സുപ്രധാന മാറ്റവുമായി ഇന്ത്യൻ റെയിൽവേ; ആദ്യ റിസർവേഷൻ ചാർട്ട് സമയത്തിൽ മാറ്റം

ട്രെയിൻ യാത്രക്കാരുടെ സൗകര്യാർത്ഥം ആദ്യ റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്ന സമയത്തിൽ ഇന്ത്യൻ റെയിൽവേ മാറ്റം വരുത്തി. നേരത്തെ ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുൻപ് മാത്രം ചാർട്ട് തയ്യാറാക്കിയിരുന്ന സ്ഥാനത്ത്, ഇനി മുതൽ 10

‘ചാറ്റ്ജിപിടി പറഞ്ഞു, ഞാന്‍ ചെയ്തു’; ജീവനൊടുക്കാൻ ശ്രമിച്ച് 13കാരന്‍, പിന്നാലെ പ്രതികരിച്ച് സൈക്കോളജിസ്റ്റ്

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ സാങ്കേതികവിദ്യയ്ക്ക് പിന്നാലെ പായുന്ന കാലത്ത് ചാറ്റ്ജിപിടിയുടെ നിര്‍ദേശം അനുസരിച്ച് പതിമൂന്ന്കാരൻ ജീവനൊടുക്കാൻ ശ്രമിച്ചതില്‍ പ്രതികരിച്ച് മലയാളിയും സൈക്കോളജിസ്റ്റുമായ അല്‍ഷിഫ. ചാറ്റ്ജിപിടി എന്നോട് ചെയ്യാന്‍ പറഞ്ഞു, അതുകൊണ്ട് ഞാന്‍ ചെയ്തു.

എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർക്ക് ജില്ലാതല പരിശീലനം നൽകി.

മുട്ടിൽ : ഈ വർഷം ഡിസംബറിൽ നടക്കുന്ന സഹവാസ ക്യാമ്പിന്റെ ഭാഗമായി ജില്ലയിലെ ഹയർസെക്കൻഡറി സ്കൂളുകളിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർക്ക് ജില്ലാതലത്തിൽ പരിശീലനം നൽകി.”ഇനിയുമൊഴുകും മാനവ സേവനത്തിന് ജീവവാഹിനിയായ്” എന്നാണ് ഈ വർഷത്തെ ക്യാമ്പിന്റെ

ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക്, ബൂത്ത്തല ഓഫീസര്‍ക്ക് അപേക്ഷകള്‍ ഒരുമിച്ച് സമര്‍പ്പിക്കാന്‍ തെരഞ്ഞടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയതായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ്

ഇ-ലേലം

വനം വകുപ്പിന്റെ കുപ്പാടി തടി ഡിപ്പോയിൽ തേക്ക്, വീട്ടി, മറ്റിനം തടികൾ, ബില്ലറ്റ്, വിറക് തുടങ്ങിയവ ഇ -ലേലം ചെയുന്നു. ഡിസംബർ 26ന് നടക്കുന്ന ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ www.mstcecommerce.com വെബ്‍സൈറ്റ് മുഖേന പേര്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പീച്ചംകോട് മില്ല്, കുണ്ടോണിക്കുന്ന്, പാലമുക്ക് പ്രദേശങ്ങളിൽ നാളെ ഡിസംബർ 18 രാവിലെ 8.30am മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം പൂർണമായും മുടങ്ങും. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.