കാവുംമന്ദം:തരിയോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രാഷ്ട്രീയ ഏകതാ ദിവസമായ ലഹരിക്കെതിരെ ഓടാം (Run aganist Drugs)എന്ന മുദ്രാവാക്യവുമായി കാവുംമന്ദം ടൗണിൽ നിന്ന് വിദ്യാലയത്തിലേക്ക് സംഘടിപ്പിച്ച കൂട്ടയോട്ടം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ബെന്നി മാത്യു ,എസ്.എം. സി. ചെയർമാൻ വി. മുസ്തഫ , എ.എസ്.ഐ. ബഷീർ ,പ്രധാന അധ്യാപിക ഉഷ കുനിയിൽ ,എ. സി. പി. ഒ. ബിന്ദു വർഗീസ്, എ.ഡി.ഐ. അനുമോൾ, മറ്റ് അദ്ധ്യാപകർ, പി.ടി.എ ,എം. പി. ടി. എ ഭാരവാഹികൾ എന്നിവർക്കൊപ്പം വിമുക്തഭടനും, അന്താരാഷ്ട്ര മാരത്തോൺ അത് ലറ്റും. മാസ്റ്റേഴ്സ് മീറ്റ് സംസ്ഥാന, ദേശീയ ഗോൾഡ് മെഡലിസ്റ്റുമായ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി മാത്യു വലിയ നിരപ്പേൽ മുഖ്യാതിഥിയായി പങ്കു ചേർന്നു

ക്വട്ടേഷൻ ക്ഷണിച്ചു.
കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള 3 ക്രോസ്‍ഫീൽഡ് യുവി ഡി 3 എൻ.എച്ച്.സി (എസ്.എസ്) വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി അഞ്ച് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ,







