തിരുവനന്തപുരം: കേരളം ഇനി അതിദാരിദ്ര്യമുക്ത സംസ്ഥാനം. പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രിക്ക് പ്രഖ്യാപനം നടത്താന്‍ നിയമസഭാ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ വിട്ടിരുന്നു. ഇതിനിടെയാണ് ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. ഓരോ കേരളപ്പിറവി ദിനവും നമ്മള്‍ ആഘോഷിക്കാറുണ്ടെന്നും എന്നാല്‍ ഈ കേരളപ്പിറവി ഒരു പുതുയുഗത്തിന്റെ പിറവിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമാക്കുമെന്നത് തെരഞ്ഞെടുപ്പില്‍ നല്‍കിയ സുപ്രധാന വാദ്‌നാമായിരുന്നു. അത് നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാവിലെ ഒന്‍പത് മണിയോടെയായിരുന്നു സഭാ നടപടികള്‍ ആരംഭിച്ചത്. സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചാണ് പ്രതിപക്ഷം സഭ വിട്ടത്. മുഖ്യമന്ത്രിക്ക് റൂള്‍ 300 സ്റ്റേറ്റ്‌മെന്റ് അവതരിപ്പിക്കുന്നതിന് വേണ്ടി നിയമസഭാ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് സതീശന്‍ പറഞ്ഞു. എന്ത് പ്രസക്തിയാണ് ഇതിനുള്ളതെന്ന് വി ഡി സതീശന്‍ ചോദിച്ചു. കേരളം അതീവദരിദ്രരഹിത സംസ്ഥാനമാണെന്നുള്ളത് ശുദ്ധ തട്ടിപ്പാണ്. അതാണ് റൂള്‍ 300 സ്റ്റേറ്റ്‌മെന്റിലൂടെ നല്‍കുന്നത്. അതിനോട് കൂട്ടുനില്‍ക്കാന്‍ തങ്ങളില്ലെന്നും സഭാനടപടികള്‍ ബഹിഷ്‌കരിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ഇതിന് പിന്നാലെ പ്രതിപക്ഷം സഭ വിടുകയായിരുന്നു. കേരളത്തിന്റെ നേട്ടത്തില്‍ അഭിമാനിക്കുന്നതിന് പകരം അത് സഹിക്കവയ്യാതെയാണ് ഇറങ്ങിപ്പോകുന്ന പ്രതിപക്ഷത്തെ ജനം എക്കാലത്തും വിലയിരുത്തുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ചരിത്രം പ്രതിപക്ഷത്തെ കുറ്റക്കാര്‍ എന്ന് വിധിക്കുമെന്നും മന്ത്രി എം ബി രാജേഷ് ആഞ്ഞടിച്ചു

സംസ്ഥാനതല ഭരണഭാഷ പുരസ്കാരം ജില്ലയ്ക്ക്
തിരുവനന്തപുരം: ഭരണ സംവിധാന രംഗത്തെ വിവിധ മേഖലകളിൽ മലയാളഭാഷ ഉപയോഗം സാർവത്രികമാക്കിയതിനുള്ള സംസ്ഥാന സർക്കാരിന്റെ ഭരണഭാഷ പുരസ്കാരം ജില്ലയ്ക്ക്. തിരുവനന്തപുരം ദർബാർ ഹാളിൽ നടന്ന മലയാള ദിനാഘോഷത്തിൻ്റെയും ഭരണഭാഷ വാരാഘോഷത്തിൻ്റെയും സംസ്ഥാനതല ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി







